പ്രീമിയര്‍ ലീഗില്‍ നിലനില്‍പ്പിന് വേണ്ടി എവര്ട്ടന് സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നു
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയും റിലഗേഷന്‍ സോണില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി എവര്ട്ടന് ടീമും പരസ്പരം ഏറ്റുമുട്ടാന്‍ പോവുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് സിറ്റി എവര്‍ട്ടണിനെ പരാജയപ്പെടുത്തുകയായിരുന്നു.ഇന്നതെ മല്‍സരത്തില്‍ അന്നത്തെ ഫോം തുടരാന്‍ തന്നെ ആയിരിയ്ക്കും പെപ്പിന്റെയും സംഘത്തിന്റെയും ലക്ഷ്യം.കഴിഞ്ഞ മല്‍സരത്തില്‍ കളിയ്ക്കാന്‍ അവസരം ലഭിക്കാതെ ഇരുന്ന ജാക്ക് ഗ്രീലിഷ്, ജെറമി ഡോകു, ഓസ്കാർ ബോബ് എന്നിവര്‍ക്ക് ഇന്ന് അവസരം ലഭിക്കും.ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലിവര്‍പൂളിനെ പിന്തള്ളി ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും.അത് പോലെ മൂന്നു പോയിന്റ് നേടാന്‍ കഴിഞ്ഞാല്‍ പതിനെട്ടില്‍ നിന്നും പതിനഞ്ചാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഏവര്ട്ടനു കഴിയും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകളും തങ്ങളുടെ മുഴുവന്‍ ഊര്‍ജം എടുത്തും കളിക്കുന്നതായിരിക്കും.