വെസ്റ്റ് ഇന്‍ഡീസ് – ഓസീസ് ടി 20 പരമ്പരക്ക് ആരംഭം
തങ്ങളുടെ നാട്ടിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിക്കുകയും ഓസ്ട്രേലിയ ഏകദിന പരമ്പര 3-0ന് തൂത്തുവാരുകയും ചെയ്തു.ഇനിയുള്ളത് t 20 പരമ്പരയാണ്.2024 ജൂണിൽ ഐസിസി പുരുഷ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ പരമ്പരയില്‍ നിന്നു മികച്ച ഒരു ടീമിനെ ഉണ്ടാകി എടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഇരു ടീമുകളും.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൊബാർട്ടിലെ ബെല്ലറിവ് ഓവലിൽ നടക്കും.ഏകദിന പരമ്പര വിജയത്തോടെ ഓസ്ട്രേലിയ ഉയർന്ന ആത്മവിശ്വാസത്തിലാണ്. അവരുടെ സ്ഥിരം കളിക്കാർ മിക്കവർക്കും വിശ്രമം അനുവദിച്ചിരുന്നുവെങ്കിലും അവർ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ഏകദിന മല്‍സരങ്ങളില്‍ പുറത്ത് എടുത്തത്.സ്ഥിരം താരങ്ങൾ ടീമിൽ തിരിച്ചെത്തിയതോടെ പരമ്പര വിജയത്തോടെ തുടങ്ങാനാകുമെന്നാണ് ഓസീസിന്റെ പ്രതീക്ഷ.ഗാബയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ജീവൻ നൽകിയത് ആയിരുന്നു.എന്നാല്‍ അതിനു ശേഷം തീര്‍ത്തൂം നിരാശാജനകമായ ഒരു പ്രകടനം ആയിരുന്നു അവര്‍ പുറത്ത് എടുത്തത്.അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഫോര്‍മാറ്റ് ആയ ടി 20 യില്‍ ഏകദിന മല്‍സരത്തില്‍ ഏറ്റ ക്ഷീണം മാറ്റാന്‍ ആകും എന്നാണ് അവരുടെ പ്രതീക്ഷ.






































