പ്രീമിയര്‍ ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റി – ബ്രെന്റ്ഫോര്‍ഡ് പോരാട്ടം ഇന്ന്
പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ബ്രെന്റ്ഫോര്‍ഡും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ബ്രെന്റ്ഫോര്‍ഡ് ഹോം ഗ്രൌണ്ട് ആയ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ വിജയം നേടിയ സിറ്റി ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി അഞ്ചു പോയിന്റ് പുറകില്‍ ആണ് സിറ്റിസണ്‍സ്,എന്നാല്‍ റെഡ്സിനെക്കാള് രണ്ടു മല്‍സരങ്ങള്‍ കുറവേ സിറ്റി കളിച്ചിട്ടുള്ളൂ. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നു ആകപ്പാടെ ഒരു ജയം മാത്രം നേടിയ ബ്രെന്റ്ഫോര്‍ഡ് റിലഗേഷന്‍ സോണ്‍ ഭീഷണി നേരിടുന്നുണ്ട്.
ബേൺലിയെ 3-1ന് മറികടന്ന സിറ്റി ഇപ്പോള്‍ ടോപ് ഫോമില്‍ ആണ്.പരിക്ക് വിട്ടു ഹാലണ്ട്, കെവിന് ഡി ബ്രൂയിന എന്നിവര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി,മികച്ച ഫോമില്‍ ഉള്ള അല്‍വാറസ് , ഫോഡന്, കൂടാതെ ടീമില്‍ ഏതൊരു താരത്തിനും പരിക്കുകള്‍ ഇല്ല – എന്നിങ്ങനെ എല്ലാ മേഘലകളിലും സിറ്റി തിളങ്ങി നില്‍ക്കുകയാണ്.ഈ പോക്ക് തുടര്‍ന്നാല്‍ ലിവര്‍പൂള്‍,ആഴ്സണല്‍ എന്നീ ടീമുകളുടെ പ്രീമിയര്‍ ലീഗ് ആഗ്രഹങ്ങള്‍ തച്ചുടക്കാന്‍ പോന്ന പ്രഹരം സിറ്റി നല്‍കും . ഇത് തീര്‍ച്ച !!!!!!!






































