ഐ പി ൽ അവാർഡുകൾ : പർപ്പിൾ ക്യാപ്പ്
ഐ പി എല്ലിലെ മികച്ച വിക്കറ്റ് വേട്ടക്കാർക്കുള്ള അംഗീകാരം ആണ് പർപ്പിൾ ക്യാപ്പ്. ഇത് വരെ 5 തവണയാണ് ഇന്ത്യൻ കളിക്കാർ പർപ്പിൾ ക്യാപ്പ് നേടിയിട്ടുള്ളത്. വെസ്റ്റിൻഡീസുകാർ 2 തവണ ക്യാപ്പ് നേടിയപ്പോൾ, പാകിസ്ഥാൻ,ശ്രീലങ്ക,സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയൻ കളിക്കാർ ഓരോതവണ വീതവും പർപ്പിൾ ക്യാപ്പ് നേടി.
ഐ പി ൽ തുടങ്ങിയ വര്ഷം പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത് സൊഹൈൽ തൻവീർ ആയിരുന്നു.11 മത്സരങ്ങൾ കളിച്ച തൻവീർ 22 വിക്കറ്റ് നേടി.2009 ൽ ഇന്ത്യയുടെ ആർ പി സിംഗ് ആണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടു നിന്നത്.23 വിക്കറ്റ്.16 മത്സരങ്ങളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഈ വിക്കറ്റ് നേട്ടം.2010 ലും ഇന്ത്യൻ താരം തന്നെ ആയിരുന്നു പർപ്പിൾ ക്യാപ്പ് നേടിയത്.പ്രഗ്യാൻ ഓജ 16 മത്സരങ്ങളിൽ നിന്നും 21 വിക്കറ്റുകൾ നേടി.2011 ൽ ക്യാപ്പ് നേടിയത് ലസിത് മലിംഗ ആയിരുന്നു. 2012 വർഷത്തിൽ പർപ്പിൾ ക്യാപ്പ് നേടിയത് മോർണി മോർക്കൽ ആണ്.16 മത്സരങ്ങളിൽ നിന്നും 25 വിക്കറ്റ് ആണ് നേടിയത്.2013 സീസൺ ആയിരുന്നു ബൗളെർമാർക്ക് ഏറ്റവും നല്ല വര്ഷം 18 മത്സരങ്ങളിൽ നിന്നും 32 വിക്കറ്റ് ആണ് ഡ്വെയ്ൻ ബ്രാവോ നേടിയത്. ഇതുവരെയുള്ള സീസണുകളിൽ നിന്ന്,ഡ്വെയ്ൻ ബ്രാവോ ആണ് ഒരു സീസണിൽ ഏറ്റവും വിക്കറ്റ് എടുത്ത താരം. 2014 സീസണിൽ മോഹിത് ശർമ്മയാണ് പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത്.16 മത്സരങ്ങളിൽ നിന്നും 23 വിക്കറ്റ്.2015 സീസണിൽ വീണ്ടും ഡ്വെയ്ൻ ബ്രാവോ ആണ് പർപ്പിൾ ക്യാപ്പ് നേടിയത്.16 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റ് നേടി.തുടർന്നുള്ള രണ്ടു സീസണിലും ഭുവനേശ്വർ കുമാർ ആണ് പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത്(2016,2017).17 മത്സരങ്ങളിൽ നിന്നും 23 വിക്കറ്റും,14 മത്സരങ്ങളിൽ നിന്നും 26 വിക്കറ്റും വീതം നേടി.കഴിഞ്ഞ വർഷത്തെ ഐ പി ൽ സീസണിൽ പർപ്പിൾ ക്യാപ്പ് നേടിയത് ആൻഡ്രൂ ടൈ ആണ്.14 മത്സരങ്ങളിൽ 24 വിക്കറ്റും നേടി.
2008-sohail thanvir-Rajasthan Royals-22 Wicket
2009-R P Singh-Deccan Chargers-23 Wicket
2010-Pragyan Ojha- Deccan Chargers-21 Wicket
2011-Lasith Malinga-Mumbai Indians-28 Wicket
2012-Morne Morkal-Delhi Daredevils-25 Wicket
2013-Dwayne Bravo-Chennai Super Kings-32 Wicket
2014-Mohit Sharma- Chennai Super Kings-23 Wicket
2015-Dwayne Bravo- Chennai Super Kings-24 Wicket
2016-Bhuvneshwar Kumar-Sunrisers Hyderabad-23 Wicket
2017-Bhuvaneshwar Kumar- Sunrisers Hyderabad-26 Wicket
2018-Andrew Tye-Kings Eleven Punjab-24 Wicket






































