ദി ഗ്രേയ്റ്റ് റയല്‍ മാഡ്രിഡ് കംബാക്ക് !!!!!!
ബുധനാഴ്ച റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ തിരിച്ചുവരവുകളുടെ രാജാക്കന്മാര് ആയ റയല്‍ മാഡ്രിഡ് എക്സ്ട്രാ ടൈമില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഫൈനല്‍ യോഗ്യത നേടി.മൊത്തത്തില്‍ എട്ട് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ 5-3 എന്നാണ് സ്കോര്‍ നില.ഇന്ന് ബാഴ്സലോണയും ഒസാസുനയും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ നേരിടും.
റയല്‍ – അത്ലറ്റിക്കോ മല്‍സരം എന്നും ആരാധകര്‍ക്ക് ആവേശം നല്കുന്നതില് മുന്‍ പന്തിയില്‍ ആണ്.ആറാം മിനുട്ടില്‍ ഹെര്‍മോസോ അത്ലറ്റിക്കൊക്ക് ലീഡ് നേടി കൊടുത്തപ്പോള്‍ 20 മിനുട്ടില്‍ റുഡിഗര്‍ റയലിന് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.അതിനു ശേഷം ഫെര്‍ലാണ്ട് മെന്റിയും ഗ്രീസ്മനും ആദ്യ പകുതി അവസാനിക്കുന്നതിനിടെ വീണ്ടും സ്കോര്‍ ചെയ്തു.രണ്ടാം പകുതിയില്‍ റുഡിഗര്‍ നേടിയ ഓണ്‍ ഗോള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ റയലിന്റെ പക്കല്‍ നിന്നും മറ്റൊരു അബദ്ധവും പിണഞ്ഞിരുന്നില്ല.85 ആം മിനുട്ടിലെ കര്വഹാള് ഗോളാണ് മല്‍സരത്തെ എക്സ്ട്രാ ടൈമിലേക്ക് നയിച്ചത്.ബ്രാഹീം ഡിയാസ്,ജോസെലൂ എന്നിവരുടെ അവസാന നിമിഷങ്ങളിലെ ഗോളുകള്‍ അത്ലറ്റിക്കോയുടെ സൂപ്പര്‍ കോപ ഫൈനല്‍ മോഹങ്ങള്‍ തച്ച് തകര്‍ത്തു.