ഫൂട്ബോള്‍ ലോകത്തേക്ക് പിക്ക്വെ മടങ്ങി വരുന്നു ; എന്നാല്‍ ഇത്തവണ മാനേജര്‍ ആയി
കളി നിര്‍ത്തി 14 മാസങ്ങൾക്ക് ശേഷം ഫൂട്ബോളിലേക്ക് വീണ്ടും വരാന്‍ ഒരുങ്ങുകയാണ് എന്നു മുന്‍ ബാഴ്സ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്ക്വെ വെളിപ്പെടുത്തി.2022 നവംബറിൽ പെട്ടെന്ന് ആണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.അതിനു ശേഷം അദ്ദേഹം പല ബിസിനസ് കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു.ഇപ്പോള്‍ ഇതാ ഈ പുതു വര്‍ഷത്തില്‍ തന്റെ പുതിയ തീരുമാനം ആണ് ഇത് എന്നു താരം പറഞ്ഞിരിക്കുകയാണ്.
ഫൂട്ബോള്‍ വിട്ട് നില്ക്കാന് തനിക്ക് കഴിയുന്നില്ല എന്നും, അതിനാല്‍ തന്റെ മടങ്ങിവരവ് ഉടന്‍ തന്നെ ഉണ്ടായേക്കും എന്നും താരം കൂട്ടിച്ചേര്‍ത്തു.ഈ വാര്‍ത്ത വന്നതിനു ശേഷം മുൻ ക്ലബ് ബാഴ്സലോണയിൽ പുതിയ കോച്ചായ സാവിയുടെ കീഴിൽ പരിശീലക റോളിൽ ചേരുമെന്ന് ഊഹാപോഹങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു.എന്നാല്‍ പിക്ക്വെയും സാവിയും അത്ര രസത്തില്‍ അല്ല പിരിഞ്ഞത്.അങ്ങനെ ഇരിക്കുന്ന സമയത്ത് സാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ എന്തായാലും പിക്ക്വെ തീരുമാനിക്കാന്‍ വഴിയില്ല.






































