ടോട്ടന്‍ഹാമിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ ഒനാന കളിക്കും !!!!!!
ടോട്ടൻഹാമിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിൽ ചെകുത്താന്മാരുടെ ഫസ്റ്റ് ചോയ്സ് ഗോള്‍ കീപ്പര്‍ ഉണ്ടായേക്കും .ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കാമറൂണിന്റെ ആദ്യ മത്സരം കളിക്കുന്നതിന് വേണ്ടി കീപ്പര്‍ ഒനാന പോകില്ല എന്ന വാര്‍ത്ത വന്നിരിക്കുന്നു.തിങ്കളാഴ്ച എഫ്എ കപ്പിൽ വിഗാൻ അത്ലറ്റിക്കിനെതിരെ യുണൈറ്റഡിനായി കളിക്കുന്നതിന് വേണ്ടി സൗദി അറേബ്യയിൽ നടക്കുന്ന സന്നാഹ ക്യാമ്പ് ഒഴിവാക്കാൻ ഒനാനയ്ക്ക് കാമറൂണിയൻ എഫ്എ അനുമതി നൽകിയിരുന്നു.
ഞായറാഴ്ച ഓൾഡ് ട്രാഫോഡിൽ ടോട്ടൻഹാമിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തിലും ടീമിന് വേണ്ടി അണിനിരക്കാന്‍ തനിക്ക് താല്പര്യം ഉണ്ട് എന്ന് താരം അറിയിച്ച് കഴിഞ്ഞു.അത് വില വെച്ച് കൊണ്ടാണ് കാമറൂണ്‍ ബോര്‍ഡ് താരത്തിന്റെ ആവശ്യത്തിന് പച്ച കൊടി കാണിച്ചത്.ജനുവരി 19 ന് സെനഗലിനെതിരെയും ജനുവരി 23 ന് ഗാംബിയക്കെതിരെയും ഗ്രൂപ്പ് സിയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഒനാന കളിക്കും.ഇതോടെ ജനുവരി 27-28 വാരാന്ത്യത്തിൽ ന്യൂപോർട്ട് കൗണ്ടിയുമായോ ഈസ്റ്റ്ലീയുമായോ യുണൈറ്റഡിന്റെ എഫ്എ കപ്പ് നാലാം റൗണ്ട് ടൈ അദ്ദേഹത്തിന് നഷ്ടമാകും.ഐവറിയിൽ നടക്കുന്ന ടൂർണമെന്റിന്റെ ഫൈനലിൽ എത്തും എങ്കില്‍ ഫെബ്രുവരി 11 വരെ കാമറൂണിനൊപ്പം താരം തുടരും.






































