എസി മിലാന് – അറ്റ്ലാന്റ പോരാട്ടം ഇന്ന് കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലില്‍
ഇന്ന് നടക്കാന്‍ പോകുന്ന മറ്റൊരു കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തില്‍ എസി മിലാൻ അറ്റലാന്റ ബിസിയെ സാൻ സിറോയിലേക്ക് സ്വാഗതം ചെയ്യുന്നു.ഇരു കൂട്ടരുടെയും കോപ്പ ഇറ്റാലിയ ടൂര്‍ണമെന്റിലെ പ്രകടനം ഏറെ മോശം ആണ്.നിലവില്‍ സീരി എ യില്‍ എസി മിലാന് ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ് , എതിരാളികള്‍ ആയ അറ്റ്ലാന്റ ആറാം സ്ഥാനത്ത് തുടരുന്നു.
പ്രകടനം അളന്നു നോക്കുകയാണ് ആണ് എങ്കില്‍ ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ഉള്ളത് എസി മിലാന് തന്നെ ആണ്.എന്നാല്‍ ഈകഴിഞ്ഞ പ്രമുഖ മല്‍സരങ്ങളില്‍ എല്ലാം സ്റ്റീവന്‍ പിയോളിയുടെ ടീമിന് കാലിടറിയിട്ടുണ്ട്.അത് മാനേജര്‍ക്ക് വലിയ തലവേദന സൃഷ്ട്ടിക്കുന്നുണ്ട്.കൂടാതെ ആഫ്രിക്ക നേഷൻസ് കപ്പിൽ കളിക്കുന്നതിന് വേണ്ടി സാമു ചുക്വ്യൂസും ഇസ്മയിൽ ബെന്നസറും പോയത് മിലാനെ കൂടുതല്‍ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.അറ്റ്ലാന്റയുടെ കാര്യത്തില്‍ ഈ ടീമിന്റെ പ്രകടനം പ്രവചിക്കുക വളരെ ബുദ്ധിമുട്ട് ആയി മാറി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ മാസം നടന്ന മല്‍സരത്തില്‍ എസി മിലാനെ തോല്‍പ്പിച്ച കഥ പോലെ തന്നെ ആണ് ഈ സീസണില്‍ മുഴുവനും അറ്റ്ലാന്റയുടെ പ്രകടനം.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.






































