റുഡിഗര്‍ ഗോളില്‍ മല്ലോര്‍ക്കയെ മറികടന്ന് റയല്‍ മാഡ്രിഡ്
അന്റോണിയോ റൂഡിഗറിന്റെ രണ്ടാം പകുതിയിലെ ഗോളിൽ ലാലിഗ ലീഡർമാരായ റയൽ മാഡ്രിഡിന് 2024 ല്‍ ആദ്യ ജയം.മല്ലോർക്കയ്ക്കെതിരെ 1-0 ന് ആണ് റയല്‍ ജയം നേടിയത്.78 ആം മിനുട്ടില്‍ ആണ് വിജയ ഗോള്‍ പിറക്കുന്നത്.അത്രയും നേരം റയലിനെ സമനില ഭീതി വിടാതെ പിന്തുടര്ന്നിരുന്നു.ജയത്തോടെ റയല്‍ മാഡ്രിഡ് തങ്ങളുടെ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മികച്ച പഴുത്തടച്ച പ്രതിരോധത്തിലൂടെ മുന്നേറിയ മല്ലോര്‍ക്ക പല സമയങ്ങളിലും റയലിനെ സമ്മര്‍ദത്തിലേക്ക് ആഴ്ത്തി.പരുക്കിനെ തുടർന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ വിനീഷ്യസ് ജൂനിയര്‍ റയലിന് വേണ്ടി പലപ്പോഴും മികച്ച പ്രകടനം നാദത്തി സ്കോര്‍ ചെയ്യുന്നതിന്റെ വക്ക് വരെ എത്തി എങ്കിലും മല്ലോർക്ക കീപ്പർ പ്രെഡ്രാഗ് മികച്ച സേവൂകളോടെ കളം നിറഞ്ഞു.78 ആം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ച് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുമാണ് ഒടുവില്‍ റയല്‍ സ്കോര്‍ കണ്ടെത്തിയത്.സ്പാനിഷ് സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്നതിന് മുമ്പ് സ്പാനിഷ് കപ്പിന്റെ ആദ്യ റൗണ്ടിൽ റയല്‍ മാഡ്രിഡ് കുഞ്ഞന്‍ സ്പാനിഷ് ടീം ആയ അരണ്ടിനയുമായി കൊമ്പു കോര്‍ക്കും.






































