ചെല്‍സിയുടെ ഏക പ്രതീക്ഷ ഈഎഫ്എല്‍ കപ്പ് ; ന്യൂ കാസിലിനെതിരെ ഇന്ന് ബ്ലൂസ് കളിക്കും
പ്രീമിയർ ലീഗ് ഈഎഫ്എല്‍ കപ്പ് ക്വാർട്ടർ ഫൈനലില്‍ ഇന്ന് ആവേശ പോരാട്ടം.ഇന്ത്യന്‍ സമയം ഒന്നേ കാല് മണിക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വെച്ച് ന്യൂ കാസിലിനെ നേരിടാന്‍ ഒരുങ്ങുകയാണ് ചെല്‍സി.ബ്ലാക്ക്ബേൺ റോവേഴ്സിനെ 2-0 ന് മറികടന്ന ചെല്‍സി ടീമിന് ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും കൈവിട്ട അവസ്ഥയാണ്.ഇനി ആകെയുള്ള പ്രതീക്ഷ ഈ ട്രോഫി മാത്രമാണ്.
അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ തന്റെ മികച്ച ടീമിനെ തന്നെ വിന്യസിച്ച് കൊണ്ട് എന്ത് മുഖേനെയും വിജയം നേടാന്‍ പൊച്ചെട്ടീനോ ശ്രമം നടത്തും.മറുവശത്ത് ന്യൂ കാസില്‍ യുണൈറ്റഡ് കഴിഞ്ഞ സീസണില്‍ കപ്പിനും ചൂണ്ടിനും ഇടക്ക് നഷ്ട്ടപ്പെട്ട ഈഎഫ്എല്‍ കിരീടം ഇത്തവണ നേടാന്‍ തന്നെ ആണ് ന്യൂ കാസിലിന്റെ ലക്ഷ്യം.മൂന്നാം റൌണ്ടില്‍ സിറ്റിയെ തോല്‍പ്പിച്ച അവര്‍ കഴിഞ്ഞ റൌണ്ടില്‍ തറപ്പറ്റിച്ചത് യുണൈറ്റഡിനെ ആയിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂലം ആണ് ന്യൂ കാസിലിന് കഴിഞ്ഞ സീസണില്‍ ഈഎഫ്എല്‍ കപ്പ് നേടാന്‍ ആവാതെ പോയത്.






































