അൽ അഹ്ലിയെ തോൽപ്പിച്ച് ഫ്ളൂമിനൻസ് ക്ലബ് ലോകകപ്പ് ഫൈനലിലെത്തി
തിങ്കളാഴ്ച ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന ക്ലബ് ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഫ്ലൂമിനീസ് ഈജിപ്തിന്റെ അൽ-അഹ്ലിയെ 2-0 ന് പരാജയപ്പെടുത്തി.രണ്ടാം പകുതിയിൽ ജോൺ ഏരിയാസിന്റെയും ജോൺ കെന്നഡിയുടെയും ഗോളുകളുടെ ബലത്തിൽ ബ്രസീലിയൻ ടീം വിജയം നേടിയത്.ബ്രസീൽ കെയർടേക്കർ മാനേജർ ഫെർണാണ്ടോ ദിനിസ് പരിശീലിപ്പിക്കുന്ന ടീം ആണ് ഫ്ലൂമിനീസ്.
ഫൈനലില്‍ ജപ്പാന്റെ ഉറവ റെഡ് ഡയമണ്ട്സ് – മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനല്‍ മല്‍സരത്തിലെ വിജയിയെ കോപ്പ ലിബർട്ടഡോർസ് ചാമ്പ്യൻമാർ നേരിടും.ഇന്നാണ് ആ മല്‍സരം നടക്കാന്‍ പോകുന്നത്.ഫ്ലൂമിനീസ്- അൽ-അഹ്ലി മല്‍സരം വളരെ കടുപ്പം ആയിരുന്നു.ബ്രസീലിയന്‍ ടീം സുഖമായി വിജയം നേടും എന്നു തോന്നിച്ചു എങ്കിലും അവരുടെ എല്ലാ നീക്കങ്ങളും ഈജിപ്ഷ്യന്‍ ടീം തടഞ്ഞിട്ടു.ഒടുവില്‍ റയല്‍ മാഡ്രിഡ് ഇതിഹാസം ആയ ഫുൾ ബാക്ക് മാഴ്സെലോ മികച്ച ഒരു നീക്കത്തിലൂടെ നേടി കൊടുത്ത പെനാല്‍ട്ടിയിലൂടെ ആണ് കളി മാറിയത്.പെനാല്‍റ്റി കിക്ക് എടുത്ത ജോൺ ഏരിയാസ് പിഴവ് ഒന്നും വരുത്തിയില്ല.






































