ലാലിഗയുടെ നിയന്ത്രണം വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡ്
ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ ടീമുകള്‍ക്ക് അടി തെറ്റുമ്പോള്‍ നിലവില്‍ റയല്‍ മാഡ്രിഡിനും അന്‍സലോട്ടിക്കും നല്ല കാലം ആണ്.ജിറോണ മാത്രമാണു നിലവില്‍ അവരുടെ എതിരാളിയായി മുന്നില്‍ നില്‍ക്കുന്നത്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ റോയല്‍ വൈറ്റ്സിന് കഴിയും.
ഇന്ന് റയല്‍ മാഡ്രിഡ് വിയാറയലിനെ ഏറ്റുമുട്ടും.കഴിഞ്ഞ മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ സംഭവിച്ച അബദ്ധം ഇന്ന് പിണയാതിരിക്കാന്‍ ഉള്ള പ്രത്യേകമുള്ള തയ്യാറെടുപ്പുകള്‍ റയല്‍ മാഡ്രിഡ് എടുത്തിട്ടുണ്ടാകും.ബെറ്റിസിന് മുന്നില്‍ സമനില കുരുക്കില്‍ പിണഞ്ഞത് ജിറോണക്ക് പിന്തുണയായി.ഇന്നതെ മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടി അത് നിലനിര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും മാഡ്രിഡ്.അവസാന അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം നേടിയിട്ടുള്ള വിയാറായല്‍ ടീം നിലവില്‍ ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് കിക്കോഫ്.






































