ആൻഫീൽഡിലേറ്റ മുറിവുകള്‍ക്ക് മറുപടി നല്കാന് യുണൈറ്റഡ്
കഴിഞ്ഞ സീസണിലെ ഏഴ് ഗോളിന്റെ വേദനാജനകമായ ഓര്‍മകള്‍ക്ക് മരുമരുന്നു തേടി കൊണ്ട് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആൻഫീൽഡിലേക്ക് പോകുന്നു.പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗെയിമുകളില്‍ ഒന്നാണ് ഇത്.മുന്‍ സീസണുകളില്‍ തുടര്‍ച്ചയായി മേല്‍ക്കൈ ലഭിച്ചതു ലിവര്‍പൂളിന് ആണ് എന്നത് സത്യം ആണ് എങ്കിലും , വിജയം അനിവാര്യം ആയ ഈ സാഹചര്യത്തില്‍ എന്തു സാഹസത്തിനും യുണൈറ്റഡ് മുതിരും എന്നത് മറക്കരുത്.
ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഏഴു ഗോളിന് ആയിരുന്നു ലിവര്‍പൂള്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് വളരെ മികച്ച ഒരു ടീം തന്നെ ഉണ്ട്.പരിക്കുകള്‍ അലട്ടുന്നുണ്ട് എങ്കിലും പ്രീമിയര്‍ ലീഗില്‍ സ്ഥിരത പുലര്‍ത്തുന്ന ഏക ടീം ക്ലോപ്പിന്റേത്ത് ആണ്.അതേ സമയം യുണൈറ്റഡ് ഓരോ മല്‍സരം കഴിയുംതോറും മാഞ്ചസ്റ്റര്‍ പുതിയ കുഴികളിലേക്ക് വീണു കൊണ്ടിരിക്കുകയാണ്.ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഈ അടുത്ത് അവര്‍ പുറത്തായിരുന്നു.നിലവില്‍ ലീഗ് പട്ടികയില്‍ അവര്‍ ഏഴാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് ആന്‍ഫീല്‍ഡില്‍ വെച്ചാണ് കിക്കോഫ്.






































