ബോറൂസിയയെ സമനിലയില്‍ തളച്ച് ഒഗ്സ്ബര്‍ഗ്
ബുണ്ടസ്ലിഗയില് ബോറൂസിയ ഡോര്‍ട്ടുമുണ്ട് സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്നു.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ ഒഗ്സ്ബര്‍ഗ് അവരെ സമനിലയില്‍ തളച്ചു.ഇരു ടീമുകളും 90 മിനുറ്റ് കഴിഞ്ഞപ്പോള്‍ ഓരോ ഗോള്‍ വീതം നേടി.നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഉള്ള ബോറൂസിയക്ക് ഈ പോക്ക് തുടരാന്‍ ആകില്ല.ബുണ്ടസ്ലിഗയില് മല്‍സരങ്ങള്‍ കടുപ്പം ആകുന്നതോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്നത് ഡോര്‍ട്ടുമുണ്ടിനു ഏറെ ശ്രമകരമായ ദൌത്യം ആയിരിയ്ക്കും.
ഡിഫൻഡർ നിക്കോ ഷ്ലോട്ടർബെക്കിനെ കീഴടക്കി 23-ാം മിനിറ്റിൽ ഗോൾ നേടിയ എർമെഡിൻ ഡെമിറോവിച്ച് ആതിഥേയരായ ഓഗ്സ്ബർഗിനെ മുന്നിലെത്തിച്ചു.എന്നാല്‍ ആ ലീഡ് പന്ത്രണ്ടു മിനുറ്റ് മാത്രമേ നീണ്ടു നിന്നുള്ളൂ.അതിനു ശേഷം ഡോണേൽ മാലെൻ ഒരു മികച്ച മുന്നേറ്റത്തിലൂടെ ബോറൂസിയക്ക് സമനില ഗോള്‍ നേടി കൊടുത്തു.അതിനു ശേഷം വിജയഗോള്‍ നേടുവാന്‍ അനേകം അവസരങ്ങള്‍ ലഭിച്ചു എങ്കിലും അത് ഒന്നും മുതല്‍ എടുക്കാവാന്‍ ബോറൂസിയന് താരങ്ങള്‍ക്ക് കഴിഞ്ഞില്ല.






































