വലന്‍സിയക്കെതിരെ സമനില ; ബാഴ്സക്ക് മേല്‍ സമ്മര്‍ദ കൂമ്പാരം
ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ വലന്‍സിയ ബാഴ്സയെ സമനിലയില്‍ തളച്ചിരിക്കുന്നു.ഇതോടെ സാവിക്കും വെറ്ററന്‍ ബാഴ്സ താരങ്ങള്‍ക്കും മേല്‍ അതിയായ സമ്മര്‍ദം വന്നു കഴിഞ്ഞിരിക്കുന്നു.ഇന്നലെ ജയം നേടാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കാര്യങ്ങള്‍ മറ്റൊന്ന് ആയേനെ.ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍ ഇപ്പോള്‍.രണ്ടാം സ്ഥാനത്തുള്ള റയലിന് നാല് പോയിന്റ് പിന്നില്‍ ആണ് ബാഴ്സ ഇപ്പോള്‍.
തുടക്കം മുതല്‍ക്ക് തന്നെ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു എങ്കിലും വലൻസിയ ഗോൾകീപ്പർ ജോർജി മമർദാഷ്വിലി മികച്ച സേവൂകളോടെ കളം നിറഞ്ഞു.ഒടുവില്‍ 55 ആം മിനുട്ടില്‍ റഫീഞ്ഞ നല്കിയ ക്രോസില്‍ അത്ലറ്റിക്കോ ലോണീ വിങ്ങര്‍ ജോവാ ഫെലിക്സ് ലക്ഷ്യം കണ്ടു.ഇതിനിടക്ക് കിട്ടിയ പല അവസരങ്ങളും ബാഴ്സ താരങ്ങള്‍ നഷ്ട്ടപ്പെടുത്തിയിരുന്നു.15 മിനിറ്റിനുശേഷം ബോക്സിന്റെ അരികിൽ നിന്ന് തൊടുത്ത ഒരു മികച്ച കേളിംഗ് ഷോട്ടിലൂടെ ഹ്യൂഗോ ഗില്ലമോൺ വലന്‍സിയക്ക് സമനില നേടി കൊടുത്തു.അതിനു ശേഷം വിജയ ഗോളിന് ആയി ബാഴ്സ ശ്രമം തുടര്‍ന്നു എങ്കിലും വലൻസിയ ഗോൾകീപ്പർ ജോർജി മമർദാഷ്വിലി അവിടെയും അവര്‍ക്ക് വില്ലന്‍ ആയി ഭവിച്ചു.






































