നിരാശപര്വത്തില് മുങ്ങി ന്യൂ കാസില്‍ യുണൈറ്റഡ്
പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും തിരിച്ചടി നേരിട്ട ന്യൂ കാസില്‍ യുണൈറ്റഡ് ഇന്ന് തങ്ങളുടെ കണികള്‍ക്ക് മുന്നില്‍ വെച്ച് ഫുല്‍ഹാമിനെ നേരിടും.മിഡ്വീക്കിൽ എസി മിലാനോട് 2-1 തോൽവിയോടെ മാഗ്പീസ് (ന്യൂ കാസില്‍ യുണൈറ്റഡ്) ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവര്‍ തകര്‍ന്നടിഞ്ഞിരുന്നു.
വരാനിരിക്കുന്ന ആഴ്ചകളില്‍ ന്യൂ കാസില്‍ മാനേജര്‍ ആയ എഡി ഹോവിന് ടീമിനെ വളരെ അധികം ദുര്‍ഘടം പിടിച്ച വഴികളില്‍ കൂടെയാണ് നയിക്കേണ്ടത്.പരിക്ക് മൂലം ടീമിലെ ഒന്നാം നംബര് കീപ്പര്‍ ആയ നിക്ക് പോപ്പിന് ശേഷിക്കുന്ന സീസണ് കളിയ്ക്കാന്‍ ആകില്ല.ആന്റണി ഗോർഡനും കീറൻ ട്രിപ്പിയറും കഴിഞ്ഞ മല്‍സരത്തിനിടെ പിച്ചില്‍ നിന്നും കയറിയിരുന്നു.സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആയ ടോനാളിക്ക് സസ്പെന്‍ഷനും ഉണ്ട്.ഇത്രയും സമ്മര്‍ദ ചുഴലികള്ക്കിടെ ടീമിലെ താരങ്ങളെ പ്രചോദിപ്പിച്ച് കൊണ്ട് വിജയ വഴിയിലേക്ക് മടങ്ങുക എന്ന ഭഗീര പ്രയത്നം ആണ് മാനേജര്‍ ഹോവിന് യാഥാര്‍ഥ്യം ആക്കേണ്ടത്.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.