തുടര്‍ച്ചയായ രണ്ടാം വിജയം നേടി ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്
ടോട്ടൻഹാം ഹോട്സ്പർ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 2-0ന് തോൽപിച്ചു.ഇത് ടോട്ടന്‍ഹാമിന്റെ തുടര്‍ച്ചയായ രണ്ടാം ജയം ആണ്.വിലപ്പെട്ട മൂന്നു പോയിന്റ് ലഭിച്ച ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു.തോല്‍വിയോടെ നോട്ടിങ്ഹാം പതിനാറാം സ്ഥാനത്ത് തുടരുന്നു.
ടോട്ടന്‍ഹാമിന് വേണ്ടി കഴിഞ്ഞ സീസണ് മുതല്‍ കളിയ്ക്കാന്‍ ആരംഭിച്ച റിച്ചാര്‍ഡ്ലിസന്‍ നേടിയ ഗോളില്‍ ആണ് ലിലി വൈറ്റ്സ് ലീഡ് നേടിയത്.ഇത്രയും കാലം ഗോള്‍ നേടാന്‍ ആകാതെ വിഷമിച്ചിരുന്ന താരത്തിനു കഴിഞ്ഞ മല്‍സരത്തിലും ഇതാ ഇപ്പോള്‍ ഈ മല്‍സരത്തിലും ഗോള്‍ നേടാന്‍ സാധിച്ചു.ഗോളിന് വഴി ഒരുക്കിയത് ആകട്ടെ ദേജാന്‍ കുലുസെവ്സ്കിയുടെ ക്രോസും.65 ആം മിനുട്ടില്‍ ഫോറസ്റ്റ് കീപ്പർ മാറ്റ് ടർണറുടെ പിഴവ് മുതല്‍ എടുത്ത് കൊണ്ട് കുലുസെവ്സ്കി തന്റെ പേരും സ്കോര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.അതോടെ സ്വന്തം കണികള്‍ക്ക് മുന്നില്‍ തിരിച്ചുവരാം എന്ന ഫോറസ്റ്റ് പ്രതീക്ഷ അവതാളത്തില്‍ ആയി.






































