ഗ്രൂപ്പിലെ എല്ലാ ടീമിനെയും വാഷ് ഔട്ട് ചെയ്ത് റയല്‍ മാഡ്രിഡ്
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ യൂണിയൻ ബെർലിനേ വീണ്ടും അവസാന മിനുട്ടില്‍ വീഴ്ത്തി റയല്‍ മാഡ്രിഡ്.ഇത്തവണ വിജയ ഗോള്‍ പിറന്നത് ബെലിങ്ഹാമിന് പകരം ഡാനി ശേബയോസിന്റെ ബൂട്ടില്‍ നിന്നായിരുന്നു എന്നു മാത്രം.ജര്‍മന്‍ ക്ലബിനെ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ്.
സെബയോസ് ഒഴിച്ചാല്‍ റയലിന് വേണ്ടി തിളങ്ങിയത് ഇരട്ട ഗോള്‍ നേടിയ ജോസെലുവാണ്.രണ്ടു പകുതികളിലും ഓരോ ഗോള്‍ വീതം നേടിയ യൂണിയന് ബെര്‍ലിനു വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത് കെവിൻ വോളണ്ട്, അലക്സ് ക്രാ എന്നിവര്‍ ആണ്.റയലിന്റെ തുടര്‍ച്ചയായ ആറാമത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരവിജയം ആണിത്.ആറ് മല്‍സരങ്ങളില്‍ നിന്നും ഒരു ജയം പോലും നേടാന്‍ ആവാതെ പോയ ബെര്‍ലിന്‍ യൂറോപ്പ ലീഗ് യോഗ്യത പോലും നേടാന്‍ ആവാതെ പുറത്തായി.






































