പ്രീമിയര്‍ ലീഗ് : ഒടുവില്‍ സിറ്റിക്ക് ജയം
കഴിഞ്ഞ നാല് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ആയി ഒരു ജയം പോലും നേടാന്‍ ആകാതെ ഇരുന്ന സിറ്റി ഒടുവില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.ബെർണാഡോ സിൽവയും ജാക്ക് ഗ്രീലിഷും മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി 2-1 ന് ലൂട്ടൺ ടൗണിനെ തോൽപ്പിച്ചു.ഈ ജയം 33 പോയിന്റുമായി സിറ്റിയെ നാലാം സ്ഥാനത്ത് നിലനിർത്തി.
ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ഏലിയാ അഡെബയോ ലൂട്ടോണ്‍ ടൌണിനെ ലീഡിലേക്ക് നയിച്ചു.ഇതിന് മറുപടി നല്കാന് സിറ്റി ഏറെ അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും പന്ത് വലയില്‍ എത്തിക്കാന്‍ അവര്‍ നന്നേ പാടുപ്പെട്ടു.എന്നാൽ നിരവധി സിറ്റി മിസ്സിന് ശേഷം 62-ാം മിനിറ്റിൽ സിൽവ ഗോൾ നേടി.അതോടെ അവരുടെ പ്രകടനം ടോപ് ഗിയറിലേക്ക് മാറി.പിന്നീട് മല്‍സരം നിയന്ത്രിച്ചത് മാഞ്ചസ്റ്റര്‍ ബ്ലൂസ് ആയിരുന്നു.സിറ്റിക്ക് വേണ്ടി വിജയ ഗോള്‍ നേടിയ ഗ്രീലിഷ് തന്റെ കരിയറിലെ 50 ആം ഗോള്‍ ആണ് നേടിയത്.






































