സീരി എ യില്‍ ഇന്ന് ലാസിയോ – ഹെല്ലാസ് വെറോണ പോരാട്ടം
ഇറ്റാലിയന്‍ സീരി എ യില്‍ ഇന്ന് ലാസിയോ ഹെല്ലാസ് വെറോണയെ നേരിടും.റിലഗേഷന്‍ സോണില്‍ ആണ് വെറോണ ഇപ്പോള്‍ നില്‍ക്കുന്നത്.കഴിഞ്ഞ പതിനാല് മല്‍സരങ്ങളില്‍ നിന്നു വെറും രണ്ടു ജയം മാത്രം നേടിയ അവര്‍ ലീഗ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്ത് ആണ്.മറുവശത്ത് ലാസിയോ ഒന്‍പതാം സ്ഥാനത്ത് ആണ്.
മൌറീഷ്യോ സാരിയുടെ ലസിയോ ഈ സീസണില്‍ ആരാധകരെ ഏറെ വിഷമത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.മുന്‍ സീസണുകളില്‍ ടോപ് ഫോര്‍ സീരി എ ടീമുകളില്‍ ഒന്നായി ഫിനിഷ് ചെയ്യുന്ന അവര്‍ ഇപ്പോള്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.മാനേജര്‍ ആയ സാരിയുടെ മേല്‍ നിലവില്‍ വളരെ അധികം സമ്മര്‍ദം ആണുള്ളത്.ഇനി വരാനിരിക്കുന്ന കുറച്ചു മല്‍സരങ്ങളില്‍ ജയം നേടിയാല്‍ തന്നെ ലാസിയോയുടെ പോയിന്റ് നില ഏറെ മെച്ചപ്പെടും.അത് നടപ്പിലാക്കുന്നതിന് വേണ്ടി ഇന്നതെ മല്‍സരം മുതല്‍ ജയം നേടാനുള്ള തയ്യാറെടുപ്പില്‍ ആണ് ലാസിയോ ടീം.ഇന്‍ ഇന്ത്യന്‍ സമയം ഏഴര മണിക്ക് വെറോണ ഗ്രൌണ്ട് ആയ മാർക്കന്റോണിയോ ബെന്റഗോഡിയില് വെച്ചാണ് കിക്കോഫ്.