ലാലിഗയില്‍ ഇന്ന് വിയാറല്‍,റയല്‍ സോസിദാദ്,സെവിയ്യ ടീമുകള്‍ പൊരിനിറങ്ങും
2023-24 കാമ്പെയ്നിലെ തങ്ങളുടെ മൂന്നാമത്തെ ലാ ലിഗ വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് സെവിയ്യ.ലാലിഗ മാച്ച് വീക്ക് 16 ല്‍ ഇന്ന് ലീഗില്‍ ഫോം കണ്ടെത്താനുള്ള ലക്ഷ്യത്തില്‍ ഉള്ള മല്ലോര്‍ക്ക,സെവിയ്യ ഇന്ന് പരസ്പരം കളിച്ചേക്കും.മല്ലോര്‍ക്കന്‍ സ്റ്റേഡിയമായ മല്ലോർക്ക സൺ മോയ്ക്സില് വെച്ച് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.
മറ്റൊരു ലീഗ് മല്‍സരത്തില്‍ വിയാറല്‍ റയല്‍ സോസിദാദ് ടീമുകള്‍ ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് കിക്കോഫ്.വിയാറായല്‍ സ്റ്റേഡിയമായ എൽ മാഡ്രിഗൽ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സോസിദാദ് ഉള്ളത്.വിയാറായല്‍ ആകട്ടെ പന്ത്രണ്ടാം സ്ഥാനത്തും.മുന്‍ സീസണുകളില്‍ ടോപ് സിക്സ് പൊസിഷനില്‍ ലീഗ് അവസാനിപ്പിച്ച വിയാറയലിന് ഈ സീസണില്‍ ഇത്രയും കാലം ആയിട്ടും താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.






































