ലാലിഗയില്‍ ഇന്ന് റയല്‍ ബെറ്റിസിനെ നേരിടാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ്
റയല്‍ മാഡ്രിഡ് തങ്ങളുടെ ലാലിഗ കാമ്പെയിന് പുനരാരംഭിക്കുമ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടം അവര്‍ തുടരും.38 പോയിന്റ് റയലിനും ജിറോണക്കും ഉണ്ട് എങ്കിലും ഗോള്‍ ഡിഫറന്‍സ് മൂലം മാഡ്രിഡ് ആണ് തലപ്പത്ത് ഉള്ളത്.ഇന്നതെ മല്‍സരത്തില്‍ റയലിന്റെ എതിരാളി റയല്‍ ബെറ്റിസ് ആണ്.
പതിനഞ്ചു മല്‍സരങ്ങളില്‍ നിന്നും 25 പോയിന്റ് നേടിയ ബെറ്റിസ് ഇപ്പോള്‍ ഏഴാം സ്ഥാനത്ത് ആണ്.പ്രകടനം മികച്ചത് ആണ് എങ്കിലും ഇടക്കിടെ സമനിലയില്‍ മല്‍സരങ്ങള്‍ കലാശിക്കുന്നത് ബെറ്റിസിന് തിരിച്ചടിയായി കൊണ്ടിരിക്കുകയാണ്.ഇന്നതെ മല്‍സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബെറ്റിസിന് റയല്‍ മാഡ്രിഡിനെ ഒന്നു വലക്കാന് കഴിഞ്ഞേക്കും.കഴിഞ്ഞ കുറച്ചു സീസണുകളില്‍ ആയി കണ്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇത്.റയല്‍,അത്ലറ്റിക്കോ,ബാഴ്സലോണ എന്നീ ടീമുകളെ ബെറ്റിസ് നല്ല രീതിയില്‍ പരീക്ഷിച്ചിട്ടുണ്ട്.അതില്‍ പല മല്‍സരങ്ങളിലും അവര്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് ഇന്ത്യന്‍ സമയം എട്ടേ മുക്കാല്‍ മണിക്ക് ബെനിറ്റോ വില്ലമറിൻ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.






































