കുരുക്കിനുമേല്‍ കുരുക്ക് ; റൂബിയാലെസിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
2023 ലെ വനിതാ ലോകകപ്പ് മെഡൽ ചടങ്ങിൽ മുൻ സ്പെയിൻ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് ഇംഗ്ലീഷ് കളിക്കാരോടും മോശമായ രീതിയില്‍ പെരുമാറി എന്ന് ബുധനാഴ്ച ഫിഫയുടെ റിപ്പോർട്ടിൽ ഇംഗ്ലണ്ട് എഫ്എ ചെയർ ഡെബി ഹെവിറ്റ് ആരോപിച്ചു. ഒക്ടോബർ 30-ന് റൂബിയേൽസിനുമേൽ ഏർപ്പെടുത്തിയ മൂന്നുവർഷത്തെ വിലക്കിനെക്കാൾ കടുത്ത ഉപരോധങ്ങൾ പരിഗണിക്കുന്നതായി ഫിഫ വെളിപ്പെടുത്തിയിരുന്നു.
(ഡെബി ഹെവിറ്റ്)
മെഡൽ ദാന ചടങ്ങിനിടെ റൂബിയാലെസ് ഇംഗ്ലണ്ട് താരം ലോറ കൂംബ്സിന്റെ മുഖത്ത് മര്യാദ ഇല്ലാതെ അമര്‍ത്തുകയും കൂടാതെ ലൂസി ബ്രോന്സിന്റെ മുഖത്ത് ബലമായി ചുംബിക്കുകയും ചെയ്തതായി ഹെവിറ്റ് ഫിഫയോട് സാക്ഷ്യപ്പെടുത്തി.കൂംബ്സിന് പരിക്കേറ്റിട്ടുണ്ടെന്നും തലയിൽ ബാൻഡേജ് ധരിച്ചിരുന്നുവെന്നും അതിനാല്‍ അവരെ ആശ്വസിപ്പിക്കാന്‍ ആയിരുന്നു താന്‍ ശ്രമിച്ചത് എന്ന് റൂബിയാലെസ് പറഞ്ഞു.മെഡൽ ദാനച്ചടങ്ങിൽ റൂബിയാലെസിന്റെ അടുത്തുണ്ടായിരുന്ന ഹെവിറ്റ്, ഫിഫ തൊഴിലാളികളോട് അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നും രേഖപ്പെടുത്തി.






































