എറിക് ടെന്‍ ഹാഗ് കൂള്‍ ആണ് !!!!!!!!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറിക് ടെന്‍ ഹാഗിനെ ഇംഗ്ലിഷ് മാധ്യമങ്ങളും അത് പോലെ ഫൂട്ബോള്‍ പണ്ഡിറ്റ്സുകളും വളഞ്ഞിട്ട് അക്രമിച്ച് കൊണ്ടിരിക്കുകയാണ്.യുണൈറ്റഡിലെ നിലവിലെ താരങ്ങളുടെ മോശം ഫോമിന് കാരണം കോച്ച് ആണ് എന്നായിരുന്നു അവരുടെ വാദം.കൂടാതെ ടീമിലെ താരങ്ങള്‍ എല്ലാവരും ടെന്‍ ഹാഗിനെ വളരെ അധികം വെറുക്കുന്നു എന്ന വാര്‍ത്തയും ഈ അടുത്ത് പ്രമുഖ മാധ്യമങ്ങള്‍ ആയ ഡെയ്ലി മെയില്‍,ഈഎസ്പിഎന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അത് തീര്‍ത്തൂം വ്യാജം ആണ് എന്നും തങ്ങളുടെ ടീമില്‍ താരങ്ങള്‍ തമ്മില്‍ യാതൊരു തരത്തില്‍ ഉള്ള അഭിപ്രായ വിത്യാസവും ഇല്ല എന്ന് ഇന്നലത്തെ മല്‍സരത്തിന് ശേഷം ടെന്‍ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു.”ഇന്നലെ ഞങ്ങളുടെ എതിരാളികളെ എങ്ങനെ ഈ ടീം നിഷ്പ്രഭമാക്കി എന്ന് എല്ലാവരും കണ്ടതാണ്.ഈ ടീമിനെ കുറിച്ചാണോ നിങ്ങള്‍ മോശമായി എഴുത്തുന്നത്.ഞങ്ങള്‍ക്ക് ഒരു പാതയുണ്ട്.അതില്‍ ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.അതിനാല്‍ വേറെ എന്തും ടീമിന്റെ ശ്രദ്ധ തിരിക്കുന്നില്ല.” ടെന്‍ ഹാഗ് വെളിപ്പെടുത്തി.






































