കൊഹ്ലിക്ക് സെഞ്ച്വുറി: ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരി
പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.കൊഹിലിയും, ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഇന്ത്യ അനായാസം ജയിച്ചു. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയും 2-0 തൂത്തുവാരി. കൊഹ്ലി തുടർച്ചയായ രണ്ടാംമത്സരത്തിലും സെഞ്ചുറി നേടി. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടി. മഴ മൂലം 35 ഓവറാക്കി കുറച്ച മത്സരത്തിൽ റിവൈസ് ചെയ്ത ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 255 ആയിരുന്നു. 32.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി.
ഇത്തവണയും ഇന്ത്യൻ ഓപ്പണിങ് ബാറ്റസ്മാൻമാർ പരാജയപ്പെട്ട അൽസരത്തിൽ കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ ജയിപ്പിച്ചത്. രോഹിത് ശർമ്മ(10), ധവാൻ(36), ഋഷഭ് പന്ത്(0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട കോഹിലിയും, അയ്യരും മികച്ച ബാറ്റിങ് ആണ് കാഴ്ചവെച്ചത്. 120 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ നേടിയത്. കോഹിലി പുറത്താകാതെ 114 റൺസ് നേടിയപ്പോൾ, അയ്യർ 65 റൺസ് നേടി. കൊഹ്ലി തൻറെ നാൽപ്പത്തിമൂന്നാം സെഞ്ചുറി ആണ് ഇന്നലെ നേടിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് വേണ്ടി ഗെയിൽ തകർപ്പൻ ബാറ്റിംഗ് ആണ് നടത്തിയത്. തന്റെ അവസാന ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിംഗ് ആണ് ആരാധകർക്ക് വേണ്ടി ഗെയിൽ നടത്തിയത്. 41 പന്തിൽ 72 റൺസാണ് ഗെയിൽ അടിച്ചു കൂട്ടിയത്. ഇതിൽ എട്ട് ബൗണ്ടറിയും, അഞ്ച് സിക്സും ആണ് ഗെയിൽ അടിച്ചത്. എന്നാൽ ഗെയിൽ പുറത്തായതിന് ശേഷം മറ്റാർക്കും വിൻഡീസ് നിരയിൽ തിളങ്ങാൻ കഴിഞ്ഞില്ല. ഖലീൽ അഹമ്മദ് ഇന്ത്യക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. വിൻഡീസിന് വേണ്ടി ഫാബിയന്‍ അലന് 2 വിക്കറ്റ് നേടി.