ഏക ഗോളില്‍ ഐറിഷ് ടീമിനെ മറികടന്ന് ഹോളണ്ട് !!!
സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റിന്റെ ഗോളില്‍ നെതർലൻഡ്സ് അടുത്ത വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തി.പതിനൊന്നാം മിനുട്ടില്‍ ആണ് മുന്‍ യുണൈറ്റഡ് താരം ഡച്ച് ടീമിനെ മുന്നില്‍ എത്തിച്ചത്.ഇന്നലത്തെ വിജയത്തോടെ ഹോളണ്ട് ടീം ഗ്രൂപ്പ് ബി യിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസിനെ വെച്ച് താരതമ്യം ചെയ്തു നോക്കുമ്പോൾ ആറ് പോയിന്റ് പിന്നിലാണ് ഓറഞ്ച് ടീം.
തങ്ങളുടെ പ്രമുഖ താരങ്ങൾക്കെല്ലാം പരിക്കുള്ളതിനാൽ റിസേര്‍വ് താരങ്ങളെ വച്ചാണ് കളിച്ചത് എങ്കിലും തുടക്കം മുതൽക്ക് തന്നെ ഐറിഷ് ടീമിനെതിരെ മേല്‍ക്കൈ സ്ഥാപ്പിക്കാന്‍ ഡച്ച് ടീമിന് കഴിഞ്ഞു.പല മികച്ച അവസരങ്ങളും ഉണ്ടാക്കാൻ സാധിച്ചു എങ്കിലും ഒന്നും മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ മുന്നേറ്റ നിരക്ക് സാധിച്ചില്ല.ഫ്രാൻസിനെതിരെ 14 ഗോളിന് പരാജയപ്പെട്ട ജിബ്രാൾട്ടർ ടീമാണ് അടുത്ത മത്സരത്തിൽ നെതര്‍ലണ്ട്സ് ടീമിൻറെ എതിരാളി.






































