ആഴ്സണൽ ബോസ് മൈക്കൽ അർറ്റെറ്റക്ക് കുടുക്കിട്ട് ഇംഗ്ലിഷ് ഫൂട്ബോള്‍ ബോര്‍ഡ്
മാച്ച് ഒഫീഷ്യലുകളെ അവഹേളിക്കുന്ന തരത്തിൽ പരാമർശിച്ചതിന് ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റയ്‌ക്കെതിരെ ഫുട്‌ബോൾ അസോസിയേഷൻ (എഫ്‌എ) കുറ്റം ചുമത്തിയിരിക്കുന്നു.നവംബർ 4-ന് ന്യൂകാസിൽ യുണൈറ്റഡിനെതിരെ ആഴ്‌സണല്‍ ഒരു ഗോളിന് പരാജയപ്പെട്ട മല്‍സരത്തില്‍ ആണ് ആര്‍റ്റെറ്റ പരസ്യമായി പ്രീമിയര്‍ ലീഗിനെ കുറ്റപ്പെടുത്തിയത്.കോച്ചിന്‍റെ ഈ പ്രസ്താവന തങ്ങള്‍ പിന്തുണക്കുന്നു എന്ന് വെളിപ്പെടുത്തി ആഴ്സണലും രംഗത്ത് എത്തിയിരുന്നു.
മാച്ച് ഒഫീഷ്യലുകളെ അവഹേളിക്കുന്നതും/ഗെയിമിനെ അപകീർത്തിപ്പെടുത്തുന്നതും തരത്തില്‍ ആണ് കോച്ച് സംസാരിച്ചത് എന്നായിരുന്നു ഫൂട്ബോള്‍ അസോസിയേഷന്‍ വെളിപ്പെടുത്തിയത്.ആരോപണത്തിന് മറുപടി നൽകാൻ ആർടെറ്റയ്ക്ക് നവംബർ 21 വരെ സമയമുണ്ട്.ഇത്തവണത്തെ പ്രീമിയര്‍ ലീഗിലെ റഫറിമാരും മാച്ച് ഒഫീഷ്യല്‍സും ഒട്ടേറെ പഴി കേള്‍ക്കുന്നുണ്ട്.ക്ലോപ്പ്,പൊച്ചെട്ടീനോ,ടെന്‍ ഹാഗ് എന്നിവര്‍ നിലവിലെ സിസ്റ്റത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.






































