യൂറോ യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ ഉറച്ച് ക്രൊയേഷ്യ
യൂറോ 2024 യോഗ്യത നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ ക്രൊയേഷ്യന്‍ ടീം ഇന്ന് ലാറ്റ്വിയ ടീമിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തര മണിക്ക് ആണ് മല്‍സരം.ലാറ്റ്വിയയിലെ സ്കോണ്ടോ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.കഴിഞ്ഞ ഇന്റര്‍നാഷനല്‍ ബ്രേക്കില്‍ രണ്ടു മല്‍സരങ്ങളിലും തോറ്റ ക്രൊയേഷ്യന്‍ ടീമിന് ഈ മല്‍സരം വളരെ അധികം പ്രാധാന്യം ഉള്ളത് ആണ്.
ഏഴു മല്‍സരങ്ങളില്‍ നിന്നു ഒരു ജയം മാത്രം നേടിയ ടീം ലാറ്റ്വിയ അവസാന സ്ഥാനത്താണ്. അവരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കഴിഞ്ഞു.റിവേര്‍സ് ഫിക്സ്ച്ചര്‍ മല്‍സരത്തില്‍ ക്രൊയേഷ്യന്‍ ടീം ലാറ്റ്വിയ ടീമിനെ എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെടുത്തി. അതുപോലുള്ള ഒരു മികച്ച പ്രകടനം തന്നെ ഇന്നതെ മല്‍സരത്തിലും പുറത്ത് എടുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ആണ് ക്രൊയേഷ്യന്‍ ടീം കാമ്പ്.






































