സാവിക്ക് പിന്തുണ അറിയിച്ച് ഡെക്കോ
നിലവില്‍ ബാഴ്സലോണയുടെ പ്രകടനത്തില്‍ ഉണ്ടായ ഇടിവിന് കാരണം സാവിയുടെ മോശം ടാക്ടിക്ക്സ് ആണ് എന്നും അദ്ദേഹത്തിനെ മാറ്റിയില്ല എങ്കില്‍ ഈ സീസണില്‍ കറ്റാലന്‍ ക്ലബ് ട്രോഫി ഒന്നും നേടില്ല എന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്.പല ഫൂട്ബോള്‍ നിരീക്ഷരും ഇതിനെ പിന്തുണക്കുന്നുണ്ട്.എന്നാല്‍ ടീമിന്റെ ഈ മോശം പ്രകടനം സാവിയുടെ തലയില്‍ വെക്കാന്‍ ബാഴ്സ മാനേജ്മെന്റ് സമ്മതിക്കുന്നില്ല.ലപ്പോര്‍ട്ട മാനേജര്‍ക്ക് പിന്തുണയുമായി പരസ്യമായി രംഗത്ത് വന്നിരുന്നു.ഇപ്പോള്‍ തന്റെ മുന്‍ ടീം അങ്കത്തിന് വേണ്ടി ബാഴ്സലോണയുടെ സ്പോർടിംഗ് ഡയറക്ടർ ഡെക്കോയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചു.
“ലോകത്തെ മികച്ച താരം ടീം വിട്ടപ്പോള്‍ ഈ ബാഴ്സ ടീമിനെ എല്ലാവരും എഴുതി തളിയതാണ്. ഞങ്ങള്‍ ലീഗ് കിരീടം നേടാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും എന്നും എല്ലാവരും പറഞ്ഞു.എന്നാല്‍ സാവിയുടെ പദ്ധതികളിലൂടെ വെറും രണ്ടാം വര്‍ഷത്തില്‍ അദ്ദേഹം ആ കിരീടം കാമ്പ് ന്യൂയില്‍ എത്തിച്ചു.നിലവിലെ സാഹചര്യം അല്പം കടുപ്പം ആണ്.മെസ്സിയുടെ കൂടെ ആല്‍ബ,പിക്വെ,ബൂസി,ഡാനി എന്നിങ്ങനെ പലരും ടീം വിട്ടു പോയി.ഒരു പുതിയ ടീമിനെ ഉണ്ടാക്കുക എന്നത് അല്പം ശ്രമകരമായ കാര്യം ആണ്.അതിനാല്‍ ക്ഷമ വേണം.ടീമിനെ പഴയ ഫോമിലേക്ക് കൊണ്ടുവരാന്‍ സാവി തന്നെ ആണ് നല്ലത് എന്നു ഞാന്‍ 100 ശതമാനം അല്ല, 200 ശതമാനം വിശ്വസിക്കുന്നു.”തിങ്കളാഴ്ച ഡിയാരിയോ സ്പോർട്ടിനോട് ഡെക്കോ പറഞ്ഞു.






































