ഇറ്റാലിയൻ സീരി ബി ടീം ആയ കോമോയുടെ മാനേജര്‍ ആകാന്‍ സെസ്ക്ക് ഫബ്രിഗാസ്
മുൻ ബാഴ്സലോണ താരം സെസ്ക് ഫാബ്രിഗാസ് വരും ദിവസങ്ങളിൽ തന്റെ ആദ്യ മാനേജർ റോൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു.സ്പെയിനിനൊപ്പം ഒരു ലോകകപ്പും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിജയങ്ങളും ചെൽസിയിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ബാഴ്സലോണയ്ക്കൊപ്പം ഒരു ലാ ലിഗ ട്രോഫിയും നേടിയ താരം വളരെ നീണ്ട കാലത്തെ കരിയറിന് ഈ അടുത്താണ് അന്ത്യം കുറിച്ചത്.
ഫുട്ബോൾ ഇറ്റാലിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, മൊറേനോ ലോംഗോയെ പുറത്താക്കിയതിന് ശേഷം ഫാബ്രിഗാസ് ഇപ്പോൾ സീരി ബി ടീം ആയ കോമോയിൽ ഹെഡ് കോച്ച് റോളിൽ എത്തും. എഎസ് മൊണാക്കോയിൽ നിന്ന് പുറത്തു വന്ന വെറ്ററൻ മിഡ്ഫീൽഡർ 2022 ൽ ഇറ്റാലിയൻ സീരി ബി സൈഡ് കോമോയിൽ ചേർന്നിരുന്നു.ഇപ്പോള്‍ അതേ ടീമിനെ നിയന്ത്രിക്കാന്‍ വരുകയാണ് അദ്ദേഹം.ഫാബ്രിഗാസ് 2023/24 സീസണിന്റെ തുടക്കം മുതൽക്ക് തന്നെ കോമോയിൽ യൂത്ത് ടീം കോച്ചായി പ്രവർത്തിക്കുന്നുണ്ട്.