റിലഗേഷന്‍ ഭീഷണി നേരിടുന്ന ടീമിനെതിരെ ആഴ്സണല്‍
പ്രീമിയർ ലീഗിൽ മൈക്കൽ അർട്ടെറ്റയുടെ ആഴ്സണൽ വിൻസെന്റ് കൊമ്പനിയുടെ ബേൺലിയെ നേരിടും.ഇന്ന് വൈകീട്ട് എട്ടര മണിക്ക് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ന്യൂകാസിൽ യുണൈറ്റഡിനെതിരെ അപരാജിത കുതിപ്പ് അടിയറവ് വെച്ച ആഴ്സണല്‍ ഇപ്പോള്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.ഇന്ന് ജയം നേടി പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ലീഡ് നില ശക്തമാക്കുക എന്നതാണു അവരുടെ ലക്ഷ്യം.
സിറ്റിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ആര്റ്റേറ്റ പ്രവര്‍ത്തിച്ചപ്പോള്‍ അകാലത്ത് അവിടെ കളിച്ചിരുന്ന താരം ആയിരുന്നു കമ്പനി.അതിനാല്‍ ഇരുവരുടേയും പിച്ചിലെ ഏറ്റുമുട്ടല്‍ കണികള്‍ക്ക് ആവേശം നല്കുന്നു.പ്രീമിയര്‍ ലീഗിലേക്ക് ഏറെ പ്രതീക്ഷയോടെ വന്ന ബെന്‍ളി വളരെ മോശം പ്രകടനം ആണ് കാഴ്ചവെക്കുന്നത്.കഴിഞ്ഞ നാല് മല്‍സരത്തിലും പരാജയം ഏറ്റുവാങ്ങിയ ഈ ടീം നിലവില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്ത് ആണ്.സെവിയ്യക്കെതിരെ നടന്ന മല്‍സരത്തില്‍ നേരിയ പരിക്കേറ്റ സാക്ക ഇന്നതെ മല്‍സരത്തില്‍ കളിക്കും എന്നു ആര്റ്റേറ്റ പറഞ്ഞത് ആഴ്സണല്‍ ആരാധകര്‍ക്ക് ആശ്വാസം നല്കി.