” റഫറിമാരെ കുറ്റം പറയുന്നത് നിര്‍ത്തൂ “- ആംഗെ പോസ്റ്റ്കോഗ്ലോ
ഇന്നലെ പരാജയപ്പെട്ടു എങ്കിലും റഫറിയുടെ വിധിയെ കുറ്റം പറയാന്‍ തനിക്ക് കഴിയില്ല എന്ന് ടോട്ടന്‍ഹാം മാനേജര്‍ ആംഗെ പോസ്റ്റ്കോഗ്ലോ പറഞ്ഞു.രണ്ടു ടോട്ടന്‍ഹാം താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് ലഭിച്ചതു ആണ് മല്‍സരത്തിലെ വഴി തിരിവ് ആയത്.ടോട്ടന്‍ഹാമിന്റെ പ്രീമിയര്‍ ലീഗിലെ ആദ്യ തോല്‍വി എന്തായാലും കുറച്ച് കഠിനം തന്നെ ആണ്.
“ചിലപ്പോള്‍ റഫറിയുടെ തീരുമാനങ്ങള്‍ നമുക്ക് അനുകൂലമായി വരും ചിലപ്പോള്‍ അത് നമുക്ക് എതിരായി വരും.നമുക്ക് എതിരാവുമ്പോള്‍ മാത്രം ഇങ്ങനെ സിസ്റ്റത്തിനെ കുറ്റം പറയാന്‍ എനിക്കു കഴിയില്ല.അത് ഞാന്‍ ശീലിച്ചിട്ടില്ല.നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും തീരുമാനങ്ങൾ തീരുമാനങ്ങളാണ്.90 മിനുട്ടും ഹൈ ഇന്‍റെന്‍സ് ആയിട്ടുള്ള മല്‍സരങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില തീരുമാനങ്ങളില്‍ തെറ്റ് സംഭവിക്കും എന്ന് അറിയുക.റഫറിമാരും മനുഷ്യന്‍മാര്‍ ആണ്.”ആംഗെ പോസ്റ്റ്കോഗ്ലോ സ്കൈ സ്പോർട്സിനോട് പറഞ്ഞു.






































