EPL 2022 European Football Foot Ball International Football Top News transfer news

ലേച്ചെക്കെതിരെ റോമ 2-1 ന് ജയിച്ചു

November 6, 2023

ലേച്ചെക്കെതിരെ റോമ 2-1 ന് ജയിച്ചു

സർദാർ അസ്‌മൗണിന്റെയും റൊമേലു ലുക്കാക്കുവിന്റെയും സ്‌റ്റോപ്പേജ്-ടൈം ഗോളുകൾ, ഞായറാഴ്ച സീരി എയിൽ ലെച്ചക്കെതിരെ  ഹോം ഗ്രൗണ്ടിൽ എഎസ് റോമക്ക്  2-1ന് നാടകീയ ജയം നേടി കൊടുത്തു.മിലാനെതിരെ പരാജയപ്പെട്ടതിന്റെ ക്ഷീണത്തില്‍ നിന്നും കരകയറാന്‍   അവസാന മിനുട്ടില്‍ നേടി എടുത്ത വിജയം റോമയെ സഹായിച്ചു.

Roma vs Lecce Prediction and Betting Tips | November 5th 2023

72-ാം മിനിറ്റിൽ ഫോർവേഡ് പോണ്ടസ് അൽംക്വിസ്റ്റ് ലെച്ചക്ക് ലീഡ് നേടി കൊടുത്തു.മറുപടിക്ക് സമനില ഗോലിനായി മികച്ച പോരാട്ടം തന്നെ റോമ കാഴ്ചവെച്ചു എങ്കിലും ശ്രമങ്ങള്‍ ഫലം കണ്ടത് ഇന്‍ജുറി ടൈമില്‍ ആയിരുന്നു.പൗലോ ഡിബാലയുടെ ഷോട്ട് ഫെഡറിക്കോ ബാഷിറോട്ടോയുടെ കൈയിൽ തട്ടിയതിനെ തുടര്‍ന്നു ലഭിച്ച പെനാല്‍റ്റി  ബെൽജിയം സ്‌ട്രൈക്കർ ലുക്കാക്കു നഷ്ടപ്പെടുത്തി.എന്നാല്‍ അതിനു ബദല്‍ ആയി താരം 94 ആം മിനുട്ടില്‍ ഡിബാല സൃഷ്ട്ടിച്ച അവസരത്തില്‍ നിന്നും ഗോള്‍ കണ്ടെത്തിയത് റോമയുടെ തിരിച്ചുവരവ് ഗംഭീരമാക്കി.

Leave a comment