EPL 2022 European Football Foot Ball International Football Top News transfer news

ഇന്‍ജുറി ടൈം ഗോളില്‍ സമനില നേടി ലിവര്‍പൂള്‍

November 6, 2023

ഇന്‍ജുറി ടൈം ഗോളില്‍ സമനില നേടി ലിവര്‍പൂള്‍

ലൂട്ടോണ്‍ ടൌണ്‍ എഫ്സിക്കെതിരെ നേരിടാന്‍ ഇരുന്ന  പരാജയത്തില്‍ നിന്നും ലിവര്‍പൂളിനെ രക്ഷിച്ച് ലൂയിസ് ഡിയാസ്.സബ് ആയി ഇറങ്ങി മല്‍സരത്തിന്റെ 95 ആം മിനുട്ടില്‍ ആണ് താരം റെഡ്സിന് വേണ്ടി വിജയ ഗോള്‍ നേടുന്നത്.തടവില്‍ കഴിയുന്ന തന്‍റെ പിതാവിന് താരം ഗോള്‍ സമ്മാനിച്ചു.താരം ഗോള്‍ നേടിയത്തിന് ശേഷം തന്‍റെ ജേഴ്സി പൊക്കി “പിതാവിന് സ്വാതന്ത്ര്യം ” എന്ന മുദ്രാവാക്ക്യം കാമറക്ക് മുന്നില്‍ കാണിച്ചു.

Luton vs Liverpool LIVE: Premier League latest score and goal updates as  Luis Diaz returns to squad

കളിയുടെ എല്ലാ നിമിഷങ്ങളിലും പ്രതിരോധിച്ച് കളിച്ച ലൂട്ടോണ്‍ ടൌണ്‍ 80 ആം മിനുട്ടില്‍ നടത്തിയ സര്‍പ്രൈസ് അറ്റാക്ക് മൂലം ലീഡ് നേടി.താഹിത് ചോങ് ആണ് സ്കോര്‍ ചെയ്തത്.ശേഷം തിരിച്ചടിക്കാന്‍ ഏറെ  ശ്രമിച്ചു എങ്കിലും അതിനു ഫലം കണ്ടത് 95 ആം മിനുട്ടില്‍ ആയിരുന്നു. മല്‍സരശേഷം ഡിയാസിന്റെ പിതാവിന്‍റെ മോചനം എത്രയും പെട്ടെന്നു വേണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് ക്ലോപ്പ്  വെളിപ്പെടുത്തി.ഇത്രക്ക് സമ്മര്‍ദ സാഹചര്യത്തിലും സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞ ഡിയാസ് ശരിക്കും ഒരു ഹീറോ തന്നെ ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment