എംബാപ്പെയുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി റയല്‍ മാഡ്രിഡ്
അടുത്ത സമ്മര്‍ വിന്‍റോയില്‍ ഫ്രഞ്ച് താരമായ കൈലിയൻ എംബാപ്പെയേ സൈന്‍ ചെയ്യുന്നതിന് വേണ്ടി ചർച്ചകൾ നടത്തുന്നു എന്ന വാര്‍ത്ത തികച്ചും തെറ്റ് ആണ് എന്നു റയൽ മാഡ്രിഡ് ഒഫീഷ്യല്‍ ആയി ഇന്നലെ പറഞ്ഞിരിക്കുന്നു.താരവും റയല്‍ മാഡ്രിഡും തമ്മില്‍ ഉള്ള ട്രാന്‍സ്ഫര്‍ നാടകം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.അടുത്ത സമ്മറില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ താരത്തിനെ മാഡ്രിഡ് സൈന്‍ ചെയ്യും എന്നു തുടര്‍ച്ചയായി അഭ്യൂഹങ്ങള്‍ വരുന്നുണ്ട്.
“കൈലിയൻ എംബാപ്പെയും ഞങ്ങളുടെ ക്ലബും തമ്മിലുള്ള ചർച്ചകള്‍ നടത്തുന്നു എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.ഈ വാർത്തകൾ തീർത്തും തെറ്റാണെന്നും പിഎസ്ജിയിൽ നിന്നുള്ള ഒരു കളിക്കാരനുമായി ചർച്ചകൾ നടത്തിയിട്ടില്ല എന്നും ഞങ്ങള്‍ക്ക് ഉറപ്പ് നല്കാന്‍ ആകും.” ഇതായിരുന്നു മാഡ്രിഡിന്‍റെ ഒഫീഷ്യല്‍ സ്റ്റേറ്റ്മെന്‍റ്.രണ്ടു ദിവസമായി എംബാപ്പെയേ മാഡ്രിഡ് സൈന്‍ ചെയ്യുമെന്നു മാഡ്രിഡ് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന മാര്‍ക്കയും ഫ്രഞ്ച് ക്ലബ് ആയ എല്‍ എക്കുപ്പെയും അവകാശപ്പെട്ടിരുന്നു.






































