EPL 2022 European Football Foot Ball International Football Top News transfer news

വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നെയ്മര്‍

November 3, 2023

വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നെയ്മര്‍

അൽ ഹിലാൽ സ്‌ട്രൈക്കർ നെയ്‌മറിന്റെ ഇടതു കാൽമുട്ടിന്റെ മുൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെന്റിനും ഇടത് കാൽമുട്ടിലെ മെനിസ്‌കസിന്റെ പരിക്കിനും വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയത്തായി താരം അറിയിച്ചു.ബ്രസീൽ ദേശീയ ടീമിന്റെയും അത്‌ലറ്റിക്കോ-എംജിയുടെയും സർജനായ ഡോ. റോഡ്രിഗോ ലാസ്‌മറാണ് ബെലോ ഹൊറിസോണ്ടിൽ വെച്ച് താരത്തിനുമേല്‍  ശസ്ത്രക്രിയ നടത്തിയത്.

Revealed: Neymar already eyeing Al-Hilal exit in World Cup plan as he  targets return to Brazil amid bombshell revelation over length of his  contract in Saudi Arabia | Goal.com India

 

താരം എപ്പോള്‍ തിരിച്ച് കളത്തില്‍ എത്തുമെന്നത് ഇപ്പോള്‍ വ്യക്തം അല്ല എങ്കിലും അടുത്ത കോപ അമേരിക്ക ടൂര്‍ണമെന്‍റ് കളിയ്ക്കാന്‍ ആവുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തും എന്ന ഒരു സൂചന ബ്രസീലിയന്‍ ടീം നല്കിയിട്ടുണ്ട്.സെന്റിനാരിയോ സ്റ്റേഡിയത്തിൽ ഉറുഗ്വാക്കെതിരെ നടന്ന മല്‍സരത്തില്‍ 44-ാം മിനിറ്റിൽ ആണ് നേയ്മര്‍ക്ക് പരിക്ക് സംഭവിച്ചത്.സ്‌ട്രെച്ചറിലൂടെ ആണ് താരത്തിനെ പിച്ചില്‍ നിന്നും കൊണ്ട് പോയത്.അൽ ഹിലാലിലേക്ക് മാറിയതിനുശേഷം, നെയ്മർ അഞ്ച് തവണ മാത്രമാണ് കളിച്ചത്, ഒരു ഗോളും അഞ്ച് അസിസ്റ്റുകളും മാത്രമേ  നേടിയിട്ടുള്ളൂ.

Leave a comment