Foot Ball Top News

പ്രീമിയർ ലീഗ് : ന്യൂകാസിലിനെ വീഴ്ത്തി ആർസെനൽ

August 11, 2019

author:

പ്രീമിയർ ലീഗ് : ന്യൂകാസിലിനെ വീഴ്ത്തി ആർസെനൽ

പ്രീമിയർ ലീഗിൽ ആർസെനലിനു വിജയത്തുടക്കം.എവേ മാച്ചിൽ ന്യൂകാസിലിനെതിരെ അബാമേയങ്ങ് നേടിയ ഏക ഗോളിനാണ് ഗണ്ണേഴ്സിന്റെ വിജയം.

സെൽഹസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ തുടക്കം മുതലേ ആർസെനലിനു കനത്ത വെല്ലുവിളിയാണുയർത്തിയത്. ലകാസെറ്റ്, ഓസിൽ എന്നിവരില്ലാതെ ഇറങ്ങിയ ആർസെനലിനു ആദ്യ പകുതിയിൽ ന്യൂകാസിൽ പ്രതിരോധം മറികടക്കാൻ നന്നേ പാടുപെട്ടു. എന്നാൽ രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ന്യൂകാസിൽ താരത്തിന്റെ പന്ത് റാഞ്ചി മൈന്റ്‌ലാൻഡ് നൈൽസ് നൽകിയ ക്രോസ്സ് ലോബ് ചെയ്തു അബാമേയങ്ങ് സീസണിലെ തന്റെ ആദ്യ ഗോളിലൂടെ ആര്സെനലിന്റെ ലീഡു നേടി. പിന്നീട് പകരക്കാരായി സെബാലോസും പെപ്പെയും ഇറങ്ങിയതോടെ ആർസെനൽ കളിയിൽ അധിപത്യമുറപ്പിച്ചു. ആർസെനലിനു വേണ്ടി യുവ താരങ്ങളായ നെൽസൺ, വില്ലോക്ക് എന്നിവർ മാച്ചിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്.

Leave a comment