ഹോഫെൻഹൈമിനെ മറികടന്ന് ഡോർട്ട്മുണ്ട് ജർമ്മൻ കപ്പ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു
ബുധനാഴ്ച നടന്ന ജർമ്മൻ കപ്പിന്റെ മൂന്നാം റൗണ്ടിൽ ബൊറൂസിയ ഡോർട്ട്മുണ്ട് 1-0ന് ഹോഫെൻഹൈമിനെ തോൽപ്പിച്ചു.ക്ലബ് ഹീറോ ആയ മാർക്കോ റിയൂസിന്റെ ആദ്യ പകുതിയിലെ ഗോള്‍ ആണ് ബോറൂസിയക്ക് വിജയം നേടി കൊടുത്തത്.ഹോഫെൻഹൈമിന് ലീഡ് നേടാൻ മതിയായ അവസരങ്ങൾ പലതും ലഭിച്ചെങ്കിലും ഒന്നും മുതല്‍ എടുക്കാന്‍ കഴിയാതെ പോയത് ആണ് അവര്‍ക്ക് വിനയായത്.
രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ രണ്ടാം ബുക്കിംഗുമായി ഓസാൻ കബാക്കിനെ പുറത്തായതിന് ശേഷം ഹോഫെൻഹൈം 10 പേരുമായി ഗെയിം അവസാനിപ്പിച്ചു. ഹോഫൻഹൈമിനെതിരെ മൂന്ന് ജർമ്മൻ കപ്പ് ഏറ്റുമുട്ടലുകളിലും ഡോർട്ട്മുണ്ട് ഇപ്പോൾ വിജയിച്ചു.ബുണ്ടസ്ലിഗ ലീഡർമാരായ ബയേർ ലെവർകൂസനും സന്ധൗസണിനെതിരെ 5-2ന് ജയിച്ചു. രണ്ടാം നിര പാഡർബോണിനോട് ഹോം ഗ്രൗണ്ടിൽ 3-1 ന് പരാജയപ്പെട്ട് ബുണ്ടസ്ലിഗ ക്ലബ് ഫ്രീബർഗ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.






































