Foot Ball Top News

പ്രീമിയർ ലീഗ് : ഇന്ന് ആർസെനൽ -ന്യൂകാസിൽ പോരാട്ടം

August 11, 2019

author:

പ്രീമിയർ ലീഗ് : ഇന്ന് ആർസെനൽ -ന്യൂകാസിൽ പോരാട്ടം

പ്രീമിയർ ലീഗിൽ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് ആർസെനാൽ ഇറങ്ങുന്നു. എവേ മത്സരത്തിൽ ന്യൂകാസിൽ ആണ് ആര്സെനലിന്റെ എതിരാളികൾ. ട്രാൻസ്ഫർ മാർക്കറ്റിൽ എല്ലാവരെയും ഞെട്ടിച്ചു നിക്കൊളാസ് പെപെ, ടിർണി, സെബാലോസ്, ലൂയിസ് എന്നിവരെ ടീമിലെത്തിച്ച ആര്സെനലിന്,കഴിഞ്ഞ സീസണിൽ തലനാരിഴക്ക് ടോപ് 4 ഫിനിഷ് നഷ്ടപ്പെട്ടതിനു കാരണം എവേ മത്സരങ്ങളിലെ മോശം ഫോം കാരണമായിരുന്നു. ഡിഫെൻസിലും അറ്റാക്കിലും മൂർച്ച കൂട്ടിയ ശേഷം, ഈ സീസണിൽ തങ്ങളുടെ ടീം ടോപ് 4 ഫിനിഷിനു എത്രത്തോളം തയ്യാറായിട്ടുണ്ടെന്ന് വിമർശകരെ ബോധ്യപ്പെടുത്താൻ ഉള്ള അവസരമാണ് ഇന്ന്.

ടീം ന്യൂസ്‌ : ഓസിൽ, കൊളസ്നിയാക് എന്നിവർ കത്തിയാക്രമണ സംഭവം മുൻനിർത്തി സുരക്ഷാപ്രശ്നങ്ങളാൽ മാച്ച് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടിർണി, ഹോൾഡിങ് , ബെല്ലാരിൻ എന്നിവർ ഒക്കെ പൂർണ ഫിറ്റ്നസ്സിലേക്ക് എത്താത്തതിനാൽ ആദ്യ മത്സരങ്ങളിൽ ഉണ്ടാവില്ല. ലൂയിസ്, സെബാലോസ് എന്നിവർ ആർസെനാൽ കുപ്പായത്തിൽ പ്രീമിയർ ലീഗിൽ ഇന്ന് അരങ്ങേറിയേക്കും. AFCON കഴിഞ്ഞു വിശ്രമത്തിലായിരുന്ന പെപ്പെ ടീമിനൊപ്പം ട്രെയിൻ ചെയ്യുന്നുവെങ്കിലും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന് സംശയമാണ്‌.

സാധ്യത ടീം : ലെനോ, മോൻറിയാൽ, ലൂയിസ്, സോക്രട്ടീസ്, മൈട്ലൻഡ് നൈൽസ്, ഷാക്ക, ഗെൻഡൂസി, സെബാലോസ്, ലാക്കാസെറ്റ്, അബാമേയാങ്ങ്

Leave a comment