ഈഎഫ്എല്‍ ഫോര്‍ത്ത് റൌണ്ട് ; തിരിച്ചുവരവിനൊരുങ്ങി ചെല്‍സി
അഞ്ച് തവണ ഈഎഫ്എല്‍ കപ്പ് ജേതാക്കളായ ചെൽസി ചാമ്പ്യൻഷിപ്പ് ടീമായ ബ്ലാക്ക്ബേൺ റോവേഴ്സിനെ ബുധനാഴ്ച നാലാം റൗണ്ട് പോരാട്ടത്തിനായി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ന് രാതി ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ലണ്ടന്‍ ബ്ലൂസ് ഇപ്പോള്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്.
വളരെ മോശമായ തുദ്സ്ക്കത്തിന് ശേഷം ചെല്‍സി തിരിച്ചുവരവിന്റെ പാതയില്‍ ആയിരുന്നു.എന്നാല്‍ ആഴ്സണലിനെതിരെ നടന്ന മല്‍സരത്തില്‍ നന്നായി കളിച്ചു എങ്കിലും ഒടുവില്‍ അവര്‍ സമനില കുരുക്കില്‍ ചെല്‍സി അകപ്പെട്ടു,അതിനു ശേഷം നടന്ന മല്‍സരത്തില്‍ ബ്രെന്‍റ്ഫോര്‍ഡിനെതിരെ രണ്ടു ഗോളിന് പരാജയപ്പെട്ട ചെല്‍സി ഇപ്പോള്‍ അതീവ സമ്മര്‍ദത്തില്‍ ആണ്.കഴിഞ്ഞ സീസണില്‍ പന്ത്രണ്ടാം സ്ഥാനത്ത് എത്തിയ അവര്‍ ഈ സീസണിലും ടോപ് ഫോറില്‍ എത്താനുള്ള ഒരു സാധ്യതയും കാണുന്നില്ല.ഇപ്പോള്‍ അവരുടെ ഏക പ്രതീക്ഷ ഈഎഫ് എല്‍ കപ്പ് മാത്രമാണ്.






































