EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ആധിപത്യം പുലര്‍ത്തി ടോട്ടന്‍ഹാം

October 28, 2023

പ്രീമിയര്‍ ലീഗില്‍ ആധിപത്യം പുലര്‍ത്തി ടോട്ടന്‍ഹാം

ക്രിസ്റ്റൽ പാലസിൽ 2-1ന് വിജയിച്ച ടോട്ടൻഹാം ഹോട്‌സ്‌പർ പ്രീമിയർ ലീഗിൽ അവരുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി.ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ആകെ മൂന്നു ഗോളുകള്‍ പിറന്നു.കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ പാലസ് നിലവില്‍ പതിനൊന്നാം സ്ഥാനതാണ്.

 

കൈയ്യില്‍ പന്ത് വെച്ച് കളിച്ചു എങ്കിലും മികച്ച അവസരങ്ങള്‍ അതില്‍ നിന്നും സൃഷ്ട്ടിക്കാന്‍ ടോട്ടന്‍ഹാം നന്നേ പാടുപ്പെട്ടു.മിഡ്ഫീല്‍ഡിലേക്ക് ഇറങ്ങി കളിച്ച ജയിംസ് മാഡിസണ്‍ തന്നെ ആണ് ഇന്നലത്തെ മല്‍സരത്തിലും ടോട്ടന്‍ഹാമിന് വേണ്ടി മികച്ച കളി കാഴ്ചവെച്ചത്.അദ്ദേഹത്തിന്റെ നീക്കങ്ങളിലൂടെ തന്നെ ആണ് രണ്ടു ഗോളുകളും ടോട്ടന്‍ഹാം നേടിയത്.ആദ്യ ഗോള്‍ പാലസ് ഡിഫണ്ടര്‍ ആയ ജോയൽ വാർഡിന്‍റെ ഓണ്‍ ഗോള്‍ ആയിരുന്നു എങ്കിലും രണ്ടാം ഗോള്‍ പിറന്നത് സണിന്റെ ബൂട്ടില്‍ നിന്നായിരുന്നു.പാലസിന് വേണ്ടി ജോർദാൻ ആയൂവാണ് എക്സ്ട്രാ ടൈമില്‍ ഗോള്‍ കണ്ടെത്തിയത്.

Leave a comment