EPL 2022 European Football Foot Ball International Football Top News transfer news

ബെര്‍ലിന്‍ ചലഞ്ച് പൂര്‍ത്തിയാക്കി നാപോളി

October 25, 2023

ബെര്‍ലിന്‍ ചലഞ്ച് പൂര്‍ത്തിയാക്കി നാപോളി

ചൊവ്വാഴ്‌ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി മത്സരത്തിൽ യൂണിയൻ ബെർലിനിൽ നടന്ന മത്സരത്തിൽ 1-0 ന് നാപോളി ജയം നേടി.ജിയാക്കോമോ റാസ്‌പഡോറിയാണ് നാപോളിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.90 മിനുറ്റിലും കാര്യമായി ഒന്നും സംഭവിക്കാതെ പോയ മല്‍സരത്തില്‍ യൂണിയന്‍ ബെര്‍ലിന്‍ ആയിരുന്നു മേധാവിത്വം കാണിച്ചത്.

Napoli claim 1-0 win at strugglers Union Berlin with Raspadori goal |  Reuters

കാണികള്‍ക്ക് മുന്നില്‍ തുടക്കം മുതല്‍ക്ക് തന്നെ ബെര്‍ലിന്‍ മികച്ച രീതിയില്‍ കളിയ്ക്കാന്‍ തുടങ്ങി.ബെര്‍ലിന്‍ താരങ്ങള്‍ ആയ ബ്രെൻഡൻ ആരോൺസണും ഡേവിഡ് ഫൊഫാനയും നാപോളിക്ക് തലവേദന സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.ഒടുവില്‍ 65 ആം മിനുട്ടില്‍ ഖ്വിച ക്വാറത്‌സ്‌ഖേലിയ സൃഷ്ട്ടിച്ച അവസരത്തില്‍ നിന്നും നാപോളി വിജയ ഗോള്‍ കണ്ടെത്തി.ബ്രാഗയിൽ 2-1ന് വിജയിച്ച റയൽ മാഡ്രിഡിന് മൂന്ന് പോയിന്‍റ് പിന്നില്‍ ആണ് രണ്ടാം സ്ഥാനത്തുള്ള  നാപോളി ഇപ്പോള്‍.

Leave a comment