ബുണ്ടസ്ലിഗയില് ഇന്ന് എസ് വി ഡാർംസ്റ്റാഡ് 98- ആർബി ലീപ്സിഗ് പോരാട്ടം
ബുണ്ടസ്ലിഗയില് പുതുതായി പ്രമോട്ടുചെയ്ത എസ്വി ഡാർംസ്റ്റാഡ് 98 ഇന്ന് ആര്‍ബി ലേപ്സിഗിനെ നേരിടാന്‍ ഒരുങ്ങുന്നു.ഡാർംസ്റ്റാഡിന്റെ ഹോം മല്‍സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് കിക്കോഫ്.ഏഴു മല്‍സരങ്ങളില്‍ നിന്നു ഏഴു പോയിന്റ് നേടിയ ഡാർംസ്റ്റാഡ് ഇതുവരെ ലീഗില്‍ തരകേടില്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്.ലീഗില്‍ പതിനൊന്നാം സ്ഥാനത്താണ് അവര്‍.
ആര്‍ബി ലേപ്സിഗ് ആകട്ടെ ലീഗില്‍ ആറാം സ്ഥാനത്താണ്.ജര്‍മന്‍ ലീഗ് മുന്‍ സീസണുകളെക്കാള്‍ ഒട്ടേറെ മെച്ചപ്പെട്ടപ്പോള്‍ മുന്‍നിര ടീമുകള്‍ ആയ ബയേണ്‍ മ്യൂണിക്ക്, ഡോര്‍ട്ടുമുണ്ട്, ലേപ്സിഗ്, ഫ്രാങ്ക്ഫുട്ട് എന്നിവര്‍ വല്ലാതെ സമ്മര്‍ദം നേരിടുന്നുണ്ട്.കഴിഞ്ഞ രണ്ടു മല്‍സരത്തിലും സമനിലയില്‍ കുരുക്കില്‍ ലെപ്സിഗ് അകപ്പെട്ടിരുന്നു.എത്രയും പെട്ടെന്നു ടീമിനെ ആ പഴയ പ്രതാപത്തിലേക്ക് നയിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ മാർക്കോ റോസ്.പരിക്കില്‍ നിന്നും ബെഞ്ചമിൻ ഹെൻറിക്സും ഡാനി ഓൾമോയും മടങ്ങി എത്തി എന്നത് റോസിന് ആശ്വാസം നല്കുന്നു.






































