ബുണ്ടസ്ലിഗയിലെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ബയേണ്‍ മ്യൂണിക്ക്
അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ബുണ്ടസ്ലിഗ ഡ്യൂട്ടിയിലേക്ക് മടങ്ങുമ്പോൾ, ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് വേര്‍ഡര്‍ ബ്രമനെ പരാജയപ്പെടുത്തിയപ്പോള്‍ മഞ്ഞപ്പട ബുണ്ടസ്ലിഗയില് താല്‍ക്കാലികം ആയി ഒന്നാം സ്ഥാനത്തേക്ക് എത്തി.ഇന്ന് ഇന്ത്യന്‍ സമയം മെയിന്‍സ് ഹോം ആയ മേവാ അരീനയില്‍ വെച്ചാണ് മല്‍സരം.
നിലവില്‍ നാലാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്ക്.ഫോമില്‍ സ്ഥിരത കണ്ടെത്താന്‍ കഴിയാതെ തോമസ് ടൂഷലിന്റെ ടീം പലപ്പോഴും സമ്മര്‍ദത്തിലേക്ക് വീഴുന്നുണ്ട്.എതിരാളികളെ നിഷ്പ്രഭാമാക്കാന് കഴിവുള്ള മുന്നേറ്റ നിര ഉണ്ട് എങ്കിലും ഗോള്‍ പോസ്റ്റിലും പ്രതിരോധത്തിലും മ്യൂണിക്ക് അനേകം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.പരിക്ക് മൂലം ന്യൂയര്‍,റാഫേൽ ഗ്വെറിറോ, ഉപമെക്കാനോ ,സെർജ് ഗ്നാബ്രി എന്നിവര്‍ ഒന്നും കളിക്കാത്തത് ജര്‍മന്‍ ക്ലബിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.ഹാരി കെയിന്‍ നയിക്കുന്ന മുന്നേറ്റ നിരയില്‍ സാനെയും കോമാനും ഉള്‍പ്പെടും.അതേ സമയം ഏഴു മല്‍സരങ്ങളില്‍ നിന്നു വെറും രണ്ടു പോയിന്റ് മാത്രം നേടിയ മെയിന്‍സ് ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ്.