പ്രീമിയർ ലീഗിൽ VAR കളി നിയന്ത്രിക്കുമ്പോൾ!!
വെസ്റ്റ് ഹാം യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ എതിരേറ്റപ്പോൾ അഞ്ച് ഗോളുകൾ മാത്രമല്ല പിറന്നത്. വീഡിയോ അസ്സിസ്റ്റിംഗ് റഫറിയെ [VAR] ഉപയോഗിച്ച് രണ്ടു നിർണായക തീരുമാങ്ങൾ എടുത്ത മത്സരം കൂടിയായി അത് മാറി. ഒന്ന് ആദ്യമായാണ് പ്രീമിയർ ലീഗിൽ VAR ഒരു ഗോൾ നിരസിക്കുന്നത്. ഗബ്രിയേൽ ജെസുസ് അടിച്ച ഗോൾ അതിനു വഴി ഒരുക്കിയ റഹീം സ്റ്റെർലിങ് ഓഫ് സൈഡ് ആണ് എന്ന് വിലയിരുത്തി നിരസിക്കുകയായിരുന്നു. അത് പോലെ 86 ആം മിനുട്ടിൽ സിറ്റിക്ക് കിട്ടിയ പെനാൽറ്റി അഗ്വേറൊ എടുത്തപ്പോൾ ഫാബിയാൻസ്കി ആദ്യം തടഞ്ഞതാണ്. പക്ഷെ പുതിയ നിയമം അനുസരിച്ചു കിക്ക് എടുക്കുമ്പോൾ ഗോളിയുടെ ഏതെങ്കിലും ഒരു കാൽ ഗോൾ ലൈനിൽ വേണം എന്നുണ്ട്. ഫാബിയാൻസ്കി പക്ഷെ ഗോൾ ലൈൻ, കിക്ക് എടുക്കുന്നതിന് മുമ്പേ മറികടനത്തിനാൽ പെനാൽറ്റി ഒരുവട്ടം കൂടി എടുക്കാൻ സിറ്റിക്ക് അവസരം ലഭിക്കുകയും അഗ്വേറൊ അത് ഗോൾ ആക്കി മാറ്റുകയും ചെയ്തു.
ഫുട്ബോൾ എന്ന കളി വളരെ അതികം കൃത്യതയാർന്നതാവാൻ വീഡിയോയുടെ സേവനം ഗുണം ചെയ്യും. പക്ഷെ കളിയുടെ വേഗത ഇത് വളരെ അധികം കുറക്കാറുണ്ട്. അത് പലപ്പോഴും കളിയുടെ ഒഴുക്കിനെ തന്നെ ബാധിക്കാറുമുണ്ട്. മാത്രമല്ല റഫറിയുടെ മനുഷ്യ കണ്ണുകളെ വെട്ടിച്ചു ഓഫ്സൈഡ് ആകാതെ ഇരിക്കുന്നതും, ടാക്കിൾ ചെയ്യുന്നതും ഒക്കെ ഒരു കല തന്നെ ആയിരുന്നു. ഇനി അതൊന്നും കാണാൻ കാണികൾക്ക് ഭാഗ്യം ഉണ്ടാകില്ല. കളി യന്ത്രികമാകുവോ എന്ന ആശങ്ക ഫുട്ബോൾ ലോകത്തു ഇപ്പളെ പലരും പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു .






































