EPL 2022 European Football Foot Ball International Football Top News transfer news

നിയമവിരുദ്ധമായ വാതുവെപ്പ് നടത്തിയതില്‍ ടോണാലി അന്വേഷണത്തിലാണെന്ന് ന്യൂകാസിൽ സ്ഥിരീകരിച്ചു

October 19, 2023

നിയമവിരുദ്ധമായ വാതുവെപ്പ് നടത്തിയതില്‍ ടോണാലി അന്വേഷണത്തിലാണെന്ന് ന്യൂകാസിൽ സ്ഥിരീകരിച്ചു

ന്യൂകാസിൽ യുണൈറ്റഡിന്റെ ഇറ്റാലിയൻ മിഡ്ഫീൽഡർ സാന്ദ്രോ ടൊനാലി അനധികൃത വാതുവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണെന്ന് പ്രീമിയർ ലീഗ് ക്ലബ് ബുധനാഴ്ച അറിയിച്ചു.ഇറ്റലിയിലെ ഫുട്ബോൾ കളിക്കാർ അനധികൃത വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയമ, കായിക അധികാരികൾ അന്വേഷണം നടത്തിവരികയാണ്.

 

ചൊവ്വാഴ്ച, മത്സരങ്ങളിലെ വാതുവെപ്പ് സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് FIGC യുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി യുവന്റസിന്റെ നിക്കോളോ ഫാഗിയോളിക്ക് ഏഴ് മാസത്തെ വിലക്ക് ലഭിച്ചു. അനധികൃത വെബ്‌സൈറ്റുകളിൽ വാതുവെപ്പ് നടത്തിയെന്നാരോപിച്ച് ടൂറിനിലെ പ്രോസിക്യൂട്ടർമാരുടെ അന്വേഷണത്തിലായിരുന്നു  ഫാഗിയോലി.70 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ ഫീസില്‍ ടോണാലി ജൂലൈയിൽ എസി മിലാനിൽ നിന്ന് ന്യൂകാസിലിൽ ചേർന്നു.ഈ അന്വേഷണത്തിന് വേണ്ട എല്ലാ പിന്തുണയും താരവും താരത്തിന്‍റെ കുടുംബവും നല്കുന്നുണ്ട് എന്ന് ഇന്നലെ ന്യൂ കാസില്‍ അറിയിച്ചു.

Leave a comment