വര്‍ധിച്ച ഗ്ലാമറോടെ ആഴ്സണല്‍ – ടോട്ടന്‍ഹാം പോരാട്ടം
പ്രീമിയര്‍ ലീഗില്‍ ഇന്ന് വാശി ഏറിയ പോരാട്ടം.ലണ്ടന്‍ ക്ലബുകള്‍ ആയ ആഴ്സണല്‍,ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ആഴ്സണല്‍ ഹോം ഗ്രൌണ്ട് ആയ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.അഞ്ചു മല്‍സരങ്ങളില്‍ നിന്നു പതിമൂന്നു പോയിന്റോടെ ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും, അത്ര തന്നെ പോയിന്റോടെ ആഴ്സണല്‍ നാലാം സ്ഥാനത്തുമാണ്.
കഴിഞ്ഞ കുറച്ച് കാലങ്ങള്‍ ആയി ലണ്ടന്‍ ഡെര്‍ബിക്ക് അതിന്റെ ഗ്ലാമര്‍ നഷ്ട്ടപ്പെട്ടിരുന്നു.ഇരു ടീമുകളും മോശം ഫോം ആയത് മൂലമാണ് അങ്ങനെ സംഭവിച്ചത്.ഇപ്പോള്‍ ഇരുവരും കഴിഞ്ഞ ദശാബ്ദത്തിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ തീ പാറും എന്നു ഉറപ്പാണ്.കൂടാതെ ഈ മല്‍സരത്തിലെ വിജയിക്ക് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയും.അര്‍ട്ടേറ്റക്ക് കീഴില്‍ ആഴ്സണലും ആംഗേ പോസ്റ്റെകോഗ്ലോക്ക് കീഴില്‍ സ്പര്‍സും മികച്ച ആകര്‍ഷകമായ അറ്റാക്കിങ് ഫൂട്ബോള്‍ കാഴ്ചവെക്കുന്നുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരം താരങ്ങള്‍ മാത്രം ആയിരിക്കില്ല, നിലവിലെ മികച്ച ഫൂട്ബോള്‍ മാനേജര്‍മാര്‍ തമ്മില്‍ നടക്കുന്ന ടാക്റ്റികല്‍ യുദ്ധം കൂടിയായിരിക്കും ഇത്.






































