ഫ്രെങ്കി ഡി യോങ് ഒരു മാസം കളിക്കില്ല ; എല്‍ ക്ലാസിക്കോ താരത്തിനു നഷ്ട്ടം ആയേക്കും
ശനിയാഴ്ച സെൽറ്റ വിഗോയ്ക്കെതിരായ പരിക്കിനെത്തുടർന്ന് ഫ്രെങ്കി ഡി യോങ് ഒരു മാസത്തിലേറെയായി പുറത്തിരിക്കാൻ സാധ്യതയുണ്ട് എന്നത് ബാഴ്സലോണക്ക് ഒരു വലിയ തിരിച്ചടിയായിരിക്കുന്നു.സെല്‍റ്റ താരവുമായി കൂട്ടിയിടിച്ച ഡി യോങ് കുറച്ച് നേരത്തേക്ക് കളി തുടര്‍ന്നു എങ്കിലും ഹാഫ് ടൈമിന് ഒമ്പത് മിനിറ്റ് മുമ്പ് ഡി യോങ്ങിന് പകരം മാനേജർ സേവി ഹെർണാണ്ടസ് ഗവിയെ കൊണ്ടുവന്നു.
സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബർ വരെ ഡി യോങ് പുറത്ത് ഇരിക്കും.താരത്തിന്റെ പരിക്ക് കണങ്കാലിൽ ആണ്.ക്ലബ് ഇതുവരെ അദ്ദേഹത്തിന്റെ പരിക്കിന്റെ സ്വഭാവവും വ്യാപ്തിയും സ്ഥിരീകരിച്ചിട്ടില്ല.നവംബർ വരെ ഡി ജോംഗ് വിട്ടുനിൽക്കുകയാണെങ്കിൽ, ഒക്ടോബർ 28 ന് ബാഴ്സയുടെ പുതിയ താത്കാലിക ഹോം ആയ എസ്റ്റാഡി ഒളിമ്പിക് ലൂയിസ് കമ്പനീസിൽ നടക്കുന്ന എൽ ക്ലാസിക്കോ താരത്തിനു നഷ്ടമാകും.ഇത് കൂടാതെ ചാമ്പ്യന്‍സ് ലീഗ്,അത്ലറ്റിക്കോ ബിലിബാവോക്കെതിരായ മല്‍സരത്തിലും അദ്ദേഹം ഉണ്ടാകില്ല.കഴിഞ്ഞ സീസണില്‍ ടീമില്‍ ഇടം നേടാന്‍ പാടുപ്പെട്ട ഡിയോങ് ബുസ്ക്കറ്റ്സിന്റെ വിടവാങ്ങലോടെ ഈ സീസണില്‍ ടീമിന്റെ പ്രധാന താരമായി മാറി കഴിഞ്ഞിരിക്കുന്നു.






































