EPL 2022 European Football Foot Ball International Football Top News transfer news

ചുവപ്പ് കാർഡ് നേടിയതിനെ തുടർന്ന് റോഡ്രിയെ ശകാരിച്ച് ഗാർഡിയോള

September 24, 2023

ചുവപ്പ് കാർഡ് നേടിയതിനെ തുടർന്ന് റോഡ്രിയെ ശകാരിച്ച് ഗാർഡിയോള

നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ തന്‍റെ ദേഷ്യം അടക്കാതെ അടി ഉണ്ടാക്കിയതിനും റെഡ് കാര്‍ഡ് കണ്ട് പുറത്തായത്തിനും റോഡ്രി തന്റെ ടീമംഗങ്ങളോട് മാപ്പ് പറഞ്ഞതായി കോച്ച് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.പരിസരം  മറന്നു പെരുമാറിയ താരത്തിനോട് തനിക്ക് നല്ല നീരസം ഉണ്ട് എന്നു കോച്ചും പറഞ്ഞു.രണ്ടാം പകുതിയുടെ ഒന്നാം മിനുട്ടില്‍ ആണ് റോഡ്രി മോർഗൻ ഗിബ്‌സ്-വൈറ്റുമായി വഴക്ക് ഇട്ടത്.

 

“ഒരു താരത്തിന്‍റെ പിഴവ് മൂലം പത്ത് പേരായി ചുരുങ്ങുക എന്നത് ടീമിനെ മൊത്തം ബാധിക്കുന്ന കാര്യം ആണ്.ഇതില്‍ എനിക്കു നല്ല ദേഷ്യം ഉണ്ട്.ഞാന്‍ ഹാഫ് ടൈമില്‍ തന്നെ പറഞ്ഞിരുന്നു, വികാരങ്ങൾ നിയന്ത്രിക്കാന്‍.എന്നാല്‍ റോഡ്രിക്ക് അത് കഴിഞ്ഞില്ല.ഇത് ഫൂട്ബോള്‍ ആണ് താരങ്ങള്‍ അച്ചടക്കം കാണിക്കേണ്ടത് ഉണ്ട്.എനിക്കു കാര്‍ഡ് ലഭിച്ചാല്‍ കുഴപ്പം ഇല്ല,ഞാന്‍ കലിക്കുന്നില്ലലോ.ഇതില്‍ നിന്നു റോഡ്രി അച്ചടക്കത്തിന്‍റെ വില മനസ്സിലാക്കി എന്നു ഞാന്‍ വിശ്വസിക്കുന്നു.”പെപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment