EPL 2022 European Football Foot Ball International Football Top News transfer news

സസുവോളോക്കെതിരെ യുവന്‍റ്റസിന് ഞെട്ടിക്കുന്ന തോല്‍വി

September 24, 2023

സസുവോളോക്കെതിരെ യുവന്‍റ്റസിന് ഞെട്ടിക്കുന്ന തോല്‍വി

വോയ്‌സിക് ഷ്‌സെസ്‌നിയുടെ ഗോൾകീപ്പിംഗ് പിഴവുകൾ മൂലം ഇന്നലെ നടന്ന സീരി എ മല്‍സരത്തില്‍ സസുവോളോക്കെതിരെ യൂവേ പരാജയപ്പെട്ടു.സ്കോര്‍ലൈന്‍ 4-2. യുവന്റസിന്റെ ഈ സീസണിലെ അപരാജിത കുതിപ്പ് ഇതോടെ  അവസാനിച്ചു.ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരം ആണ് യുവന്‍റ്റസ് തട്ടി കളഞ്ഞത്.

12 മിനിറ്റിനുശേഷം അർമാൻഡ് ലോറിയന്റയുടെ ലോംഗ് റേഞ്ച് ഷോട്ട് ഷ്‌സെസ്‌നിയുടെ ഗ്ലൗസുകളിൽ  തട്ടി വലയിൽ കയറിയതോടെ മല്‍സരത്തിലെ ആദ്യ ഗോള്‍ പിറന്നു.എന്നാല്‍ സസുവോളോ ഡിഫണ്ടര്‍ മാറ്റിയാസ് വിനയുടെ പിഴവ് യുവേക്ക് തുണയായി.എന്നാല്‍ ആദ്യ പകുതി തീരാന്‍ ഇരിക്കെ ഡൊമെനിക്കോ ബെരാർഡിയുടെ ഗോളില്‍ ലീഡ് തിരിച്ചുപിടിക്കാന്‍ സസുവോളോക്ക് കഴിഞ്ഞു.ഫെഡറിക്കോ ചീസയുടെ ഗോളില്‍ വീണ്ടും സമനിലയില്‍ എത്താന്‍ ഓല്‍ഡ് ലേഡിക്ക് കഴിഞ്ഞു എങ്കിലും അവസാന പത്തു മിനുട്ടില്‍ ആൻഡ്രിയ പിനാമോണ്ടി, ഫ്രെഡറിക്കോ ഗാട്ടി(ഓണ്‍ ഗോള്‍ ) എന്നിവരുടെ സ്കോറിങ്  തടുത്ത് നിര്‍ത്താന്‍ യുവേക്ക് കഴിഞ്ഞില്ല.

Leave a comment